Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ കേരളീയ സമാജം തൊഴിൽ സംരംഭ പരിശീലന ശിൽപശാല നടത്തി

ബഹ്റൈൻ കേരളീയ സമാജം തൊഴിൽ സംരംഭ പരിശീലന ശിൽപശാല നടത്തി

മനാമ: ബഹ്റൈൻ കേരളീയ സമാജം വനിത വേദിയും നോർക ചാരിറ്റി വിങ് ജോബ് സെല്ലും സംയുക്തമായി കുടുംബിനികൾക്ക് സ്വന്തമായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനു ആവശ്യമായ മാർഗ്ഗനിർ ദ്ദേശങ്ങളും പരിശീലനവും നൽകുന്നതിനായി സംഘടിപ്പിച്ച ശിൽപശാല ബാബുരാജ് ഹാൾ നിറഞ്ഞു കവിഞ്ഞ വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. നാട്ടിലെ കുടുംബശ്രീ മാതൃകയിൽ ബഹ്റൈനിലെ പ്രവാസി മലയാളി വീട്ടമ്മമാർക്ക് ഒരു കൂട്ടായ്മയാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്ന് ശിൽപ്പശാല ഉത്ഘാടനം ചെയ്തുകൊണ്ട് സമാജം വൈസ് പ്രസിഡന്റ് പി.എൻ. മോഹൻരാജ് പറഞ്ഞു.

ഐ ടി രംഗത്തും ശാസ് ത്ര സാങ്കേതിക മേഖലയിലും ഉണ്ടായിട്ടുള്ള പുത്തൻ പ്രവണതകൾ മനസ്സിലാക്കി വീടുകളിൽ തന്നെ സ്വന്തമായി ചെറുകിട സ്ഥാപനങ്ങൾ ആരംഭിച്ച് ഒഴിവു സമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കുവാനും തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക് സ്വന്തമായി വരുമാനം നേടുന്നതിനും ആവശ്യമായ വിവരങ്ങൾ ആണ് ആദ്യ ശിൽപശാലയിൽ നൽകിയത്. മുതൽ മുടക്കില്ലാത്തതും ആദായകരവുമായ ഇന്റർ നെറ്റ് അധിഷ്ഠിത തൊഴിലുകളിലേക്ക് എത്തിച്ചേരുവാൻ ആവശ്യമായ വെബ് സൈറ്റുകളെയും ലിങ്കുകളും പരിചയപ്പെടുത്തിയ ശില്പശാലയിൽ , ' വെബ് മീ' എന്ന പ്രശസ്ത് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഹർഷ ശ്രീഹരി പരിശീലനത്തിന് നേതൃത്വം നൽകി.

പങ്കെടുത്തവർക്ക് സംശയനിവാരണത്തിന് അവസരം നൽകിയിരുന്നു. വനിത വേദി പ്രസിഡന്റ് മോഹിനി തോമസ് ന്റെ അധ്യക്ഷതയിൽ ചേർന്ന് ചടങ്ങിൽ സെക്രട്ടറി രജിത അനി സ്വാഗതവും വൈസ് പ്രസിഡന്റ് നിമ്മി റോഷൻ നന്ദിയും രേഖപ്പെടുത്തി. സമാജം ജനറൽ സെക്രട്ടറി എംപി. രഘു, നോർക്ക - ചാരിറ്റി ജനറൽ കൺവീനർ കെ.ടി. സലിം എന്നിവർ ആശംസകൾ അർപ്പിച്ചു. ജോബ്‌സെൽ കൺവീനർ സുനിൽ തോമസ് യോഗനടപടികൾ നിയന്ത്രിച്ചു. നോർക്ക ഹെൽപ് ഡസ്‌ക് കൺവീനർ രാജേഷ് ചേരാവള്ളിയും വനിത വേദി കമ്മിറ്റി അംഗങ്ങളും ശിൽപശാലയ്ക് നേതൃത്വം നൽകി.

ഈ മേഖലയിലേക്ക് കടക്കുവാൻ താൽപ്പര്യമുള്ളവർക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്നും ഇതിനായി വാട്‌സ് ആപ് ഗ്രൂപ്പിനു തുടക്കം കുറിക്കുമെന്നും സമാജം വനിത വേദി പ്രസിഡന്റ് മോഹിനി തോമസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39804013 , 38044694 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP