Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീശയുണ്ട് പക്ഷെ ഹരീഷ് എത്തില്ല; ദീപ നിഷാന്തും പങ്കെടുക്കില്ല ; ബഹ്‌റിൻ കേരളീയ സമാജം-ഡി സി ബുക്ക്‌സ് പുസ്തകോത്സവത്തിന് ബുധനാഴ്‌ച്ച തിരിതെളിയും

മീശയുണ്ട് പക്ഷെ ഹരീഷ് എത്തില്ല; ദീപ നിഷാന്തും പങ്കെടുക്കില്ല ; ബഹ്‌റിൻ കേരളീയ സമാജം-ഡി സി ബുക്ക്‌സ് പുസ്തകോത്സവത്തിന് ബുധനാഴ്‌ച്ച തിരിതെളിയും

ഹ്‌റൈൻ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോൽസവത്തിനും കലാസാസ്‌കാരികോൽസവത്തിനും 12 ബുധനാഴ്ച തിരിതെളിയും. 'ബി കെ എസ് വിന്റർ ബുക്ക് ഫെസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ മേളയുടെ ഔപചാരികമായ ഉദ്ഘാടന കർമം ഡിസംബർ 13 വ്യാഴാഴ്ച വിഖ്യാത സിനിമാതാരം പ്രകാശ് രാജ് നിർവഹിക്കും. പ്രകാശ് രാജിനെക്കൂടാതെ മലായാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരായ എൻ എസ് മാധവൻ, കെ ജി ശങ്കരപിള്ള , കെ വി മോഹൻ കുമാർ ഐ എ എസ് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയയായ മീനാക്ഷി ലേഖി, ഡോ ബാല ശങ്കർ, നമ്പി നാരായണൻ തുടങ്ങിയവർ സാഹിത്യോത്സാവത്തിൽ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.

ഇംഗ്ലീഷ് മലയാളം എന്നീ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തക പ്രദർശനത്തിനു പുറമേ കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും വകനൽക്കുന്ന കാർണിവെൽ, ഫുഡ് ഫെസ്റ്റിവൽ, ചിത്ര പ്രദർശനങ്ങൾ, ആർട്ട് ഇൻസ്റ്റലേഷൻസ്, ഫോട്ടോ പ്രദർശനങ്ങൾ, നാടൻ കലകൾ, കാവ്യസന്ധ്യകൾ , സംഗീത സദസ്സുകൾ, സാഹിത്യ ക്യാമ്പ് എന്നിങ്ങനെ വർണ്ണാഭമായ കലാസാംസാകാരിക പരിപാടികളോടെയാണ് പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.

പുസ്തക ഉത്സവത്തോടനുബന്ധിച്ച് സമാജം വനിതാവേദി അംഗങ്ങൾ ജിസിസി തലത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട എഴുപതിൽപരം വനിതകൾ പങ്കെടുക്കുന്ന മെഗാ ചരടുപിന്നിക്കളിയുടെ അവതരണം ഡിസംബർ 14 വെള്ളിയാഴ്ച സമാജം അങ്കണത്തിൽ അരങ്ങേറും. ബികെഎസ് ടോസ്റ്റ് മാസ്റ്റേഴ്‌സ് സംഘടിപ്പിക്കുന്ന ജിസിസി തല ഇംഗ്ലീഷ് പ്രസംഗമത്സരവും ഡിബേറ്റ് മത്സരവും പുസ്തകോത്സവത്തിന് കൂടുതൽ പ്രൗഢി നൽകും. യുവ മജീഷ്യനും മെന്റ്റലിസ്റ്റ് മായ ഭരത് ജയകുമാറിന്റെ സാന്നിദ്ധ്യവും പുസ്തകോത്സവത്തിന് മാറ്റുകൂട്ടും.

സമാജം അങ്കണത്തിലേക്കു കടന്നുവരുന്ന ഒരാൾക്ക് തിരികെ പുറത്തിറങ്ങുന്നതുവരെ ഒരു കലാഗ്രാമത്തിൽ പ്രവേശിച്ച പ്രതീതിയും അനുഭവങ്ങളും പ്രദാനം ചെയ്യുന്ന ആർട്ട് ഇൻസ്റ്റലേഷൻസുകളാണ് ഒരുക്കുന്നത്. കൊച്ചിൻ ബിനാലെയുടെ മാതൃകയിൽ ചിത്ര ശില്പ പ്രദർശനങ്ങളോടെ സംഘടിപ്പിക്കുന്ന ഇത്ര വിപുലമായ ഒരു കലാ പ്രദർശനം ബഹ്‌റൈനിൽ ഇതാദ്യമാണ്.

പതിനായിരത്തിലധികം ടൈറ്റിലിൽ ഇംഗ്ലീഷിലും മലയാളത്തിലുമായിട്ട് ഡി സി ഒരുക്കുന്ന പുസ്തക പ്രദർശനം മലയാളികൾക്ക് പുറത്തുള്ള വിപുലമായൊരു സമൂഹത്തിനുകൂടി ഉതകുന്ന തരത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഡിസംബർ 16, 17 തീയതികളിൽ സംഘടിപ്പിക്കുന്ന സാഹിത്യക്യാമ്പിന് എൻ എസ് മാധവൻ , കെ ജി ശങ്കരപ്പിള്ള, കെ വി മോഹൻ കുമാർ എന്നിവർ നേതൃത്വം നൽകും. ബഹ്‌റൈൻലെയും ഗൾഫിലെ ഇതര രാജ്യങ്ങളിലെയും മലയാളി എഴുത്തുകാർക്ക് അവരുടെ രചനകൾ അവതരിപ്പിക്കാനും എഴുത്തിലെ പുതിയ സങ്കേതങ്ങൾ പരിചയപ്പെടാനും ഉതകുന്ന സുവർണ്ണ അവസരമാണ് ഈ ക്യാമ്പിലൂടെ വന്നുചേരുന്നത്. ഇത് പരമാവധി പ്രയോജനപെടുത്തവാൻ സാഹിത്യ സ്‌നേഹികൾ മുന്നോട്ട് വരണമെന്നും ഡിസംബർ 12 നു രാത്രി നടക്കുന്ന സാസ്‌കാരിക പ്രശ്‌നോത്തരിയോടെ സാസ്‌കാരികോൽസവ വേദി പൊതു പ്രദർശനത്തിനായി തുറന്നുകൊടുക്കും എന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണൻ പിള്ള അറിയിച്ചു.

ഡിസംബർ 16 വ്യഴാഴ്ച വൈകുന്നേരം സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം 2018 പ്രശസ്ത കഥാകൃത്ത് എൻ എസ് മാധവന് പ്രശസ്ത കവി കെ.ജി ശങ്കരപ്പിള്ള സമ്മാനിക്കും. ഇതോടനുബന്ധിച്ചു മാധവന്റെ പ്രശസ്ത ചെറു കഥ ഹിഗ്വിറ്റ വായിക്കുകയും, കഥയെ അനുധാവനം ചെയ്തു ബഹ്റൈനിലെ ചിത്രകാരന്മാർ ഒരുക്കുന്ന കഥാചിത്ര രചനയും ഉണ്ടായിരിക്കും.

ഉത്സവ ആഘോഷങ്ങൾക്ക് ഡി സലിം കൺവീനറും ഷബിനി വാസുദേവ്, അനിൽ വേങ്കോട്, ഫിറോസ് തിരുവത്ര എന്നിവർ ജോയിന്റ് കൺവീനർമാരുമായുള്ള സംഘാടക സമിതി നേതൃത്വം നൽകും.
കലാ പ്രദർശനങ്ങൾ ആസ്വദിക്കുവാനും പുസ്തകങ്ങൾ കരസ്ഥമാക്കുവാനും ഡിസംബർ 12 മുതൽ അവസരമുണ്ടാകും. പുസ്തകോൽസവ നാളുകളിൽ ജന്മദിന ആഘോഷങ്ങളും വിവാഹ വാർഷിക ആഘോഷങ്ങൾ സംഘടിപ്പുക്കുന്നതിനും പുസ്തകങ്ങൾ സ്‌നേഹ സമ്മാനങ്ങളായി നൽകുന്നതിനുള്ള പ്രത്യേക വേദിയും സൗകര്യവും സൗജന്യമായി സമാജം നൽകുന്നുണ്ട് .കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പ്രത്യേക പ്ലേ കോർണറും ഒരുക്കിയിട്ടുണ്ട് എന്നതാണ് ഈ മേളയുടേ മറ്റൊരു പുതുമ. 11 ദിവസവും വൈകുന്നേരങ്ങളിൽ സകുടുംബം സമാജത്തിൽ എത്തി ആസ്വദിച്ചു പോകാവുന്ന തരത്തിൽ ഒരു സമ്പൂർണ്ണ ഉൽസവത്തിന്റെ പ്രതീതിയിലാണ് പുസ്തകോൽസവവും കലാ പ്രദർശനങ്ങളും സജ്ജീകരിക്കുന്നത്.

ഏവരെയും ഈ സാസ്‌കാരികോൽസവത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു. പത്രസമ്മേളനത്തിൽ സമാജം പ്രസിഡന്റ പി വി രാധാകൃഷ്ണപിള്ള , ജനറൽ സെക്രട്ടറി എംപി രഘു , വൈസ് പ്രസിഡന്റ് പി.എൻ മോഹൻരാജ് , ട്രഷറർ ദിലീഷ് കുമാർ , കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ , ലൈബ്രേറിയൻ അനു തോമസ്, ഇന്റെർണൽ ഓഡിറ്റർ മനോജ് സുരേന്ദ്രൻ , ഷബിനി വാസുദേവ് എന്നിവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP