Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ കേരളീയ സമാജം ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി

ബഹ്റൈൻ കേരളീയ സമാജം ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി

ഹ്റൈൻ കേരളീയ സമാജം ക്രിസ്മസ് ആഘോഷം ഡിസംബർ 29ശനിയാഴ്‌ച്ച വിപുലമായ കലാപരിപാടികളോടെ സമാജം ഡയമണ്ട് ജുബിലീ ഹാളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി എംപി.രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ശനിയാഴ്‌ച്ച ഉച്ചതിരിഞ്ഞ് 4മണി മുതൽ ക്രിസ്മസ് ട്രീ, ബെയ്ക്ക് എ കേക്ക്, ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് സാന്റാക്ലോസ് തുടങ്ങിയ മത്സരങ്ങളും അരങ്ങേറും. 12വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാന്റാ ക്ലോസിൽ നിന്നും സമ്മാനം സ്വീകരിക്കുവാനായി മുൻകൂട്ടി സമാജം ഓഫീസിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ബിനു ഈപ്പൻ കൺവീനറും ബിനു വേലിയിൽ, അനു തോമസ് തുടങ്ങിയവർ കോര്ഡിനനേറ്ററും ആയുള്ള വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 28നു മുമ്പ് സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.ബെയ്ക്ക് എ കേക്ക്- നിമ്മി റോഷൻ- 32052047 ,രജിത അനിൽ-, 38044694,എൽദോ- 39545643

ക്രിസ്മസ് ട്രീ- അജി പി ജോയ് 39156283 ,സോജേഷ് - 39792709.

ക്രിസ്മസ് സ്റ്റാർ- അജി പി ജോയ്-39156283 , ജയ രവി കുമാർ -36782497.

ക്രിസ്മസ് സാന്റാക്ലോസ്- ശ്രീജിത്ത് ഫെറോക്ക്- 39542099,സിബി ഉമ്മൻ-39733243.
കൂടുതൽ വിവരങ്ങള്ക്ക് 39436405, 39440530,37778731എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP