Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ കേരളീയ സമാജം അംഗനശ്രീ; പ്രാഥമിക മത്സരങ്ങൾ സമാജം ബാബുരാജൻ ഹാളിൽ അരങ്ങേറി

ബഹ്റൈൻ കേരളീയ സമാജം അംഗനശ്രീ; പ്രാഥമിക മത്സരങ്ങൾ സമാജം ബാബുരാജൻ ഹാളിൽ അരങ്ങേറി

ഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന അംഗനശ്രീ 2019 പ്രാഥമിക മത്സരങ്ങൾ ഇന്നലെ (28.12.2018) സമാജം ബാബുരാജൻ ഹാളിൽ നടന്നു 15 വനിതകൾ ആണ് പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ടത്.

ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി വനിതകൾ ആണ് പ്രാഥമിക മത്സരങ്ങളിൽ പങ്കെടുത്തത് അതിൽ നിന്നും സ്‌പോട്ട് പെർഫോമൻസിലൂടെ 15 പേരാണ് ആദ്യ റൗണ്ടിൽ പ്രവേശിച്ചത്.

ഇവർക്ക് കൂടുതൽ പരിശീലനം നൽകി അടുത്ത് തന്നെ സമാജത്തിൽ വച്ച് നടക്കുന്ന അവസാന റൗണ്ടിൽ വിവിധ കലാ പ്രകടനങ്ങൾ കാഴ്ചവയ്ക്കുകയും മികച്ച വനിതയെ അംഗനശ്രീ 2019 തിരഞ്ഞെടുക്കുകയും ചെയ്യുമെന്നു സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി എംപി.രഘു, വനിതാ വിഭാഗം പ്രസിഡന്റ് മോഹിനി തോമസ് ജനറൽ സെക്രട്ടറി രജിത അനി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

സമാജം വൈസ് പ്രസിഡന്റ് മോഹൻ രാജ്, ഹരീഷ് മേനോൻ, വനിതാവേദി അംഗങ്ങൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP