Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബി കെ എസ് ഭരത് മുരളി പുരസ്‌കാരം സേതുലക്ഷ്മിക്ക് സമർപ്പിച്ചു

ബി കെ എസ് ഭരത് മുരളി പുരസ്‌കാരം സേതുലക്ഷ്മിക്ക് സമർപ്പിച്ചു

 ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ഈ വർഷത്തെ 'ഭരത് മുരളി പുരസ്‌കാരം അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും വർണ്ണാഭമായ ചടങ്ങിൽ ' പ്രശസ്ത അഭിനേത്രി സേതുലക്ഷ്മിക്ക് കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സമർപ്പിച്ചു.

ബഹ്‌റൈൻ കേരളീയ സമാജവും തിരുവനന്തപുരം നാട്യഗൃഹവും സംയുക്തമായി ഫെബ്രുവരി 6 ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,നാട്യഗൃഹം പ്രസിഡന്റ് പി വി ശിവൻ ,പ്രൊഫ. അലിയാർ, എം. കെ. ഗോപാല കൃഷ്ണൻ , ചെയർമാൻ, നാട്യ ഗൃഹം, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ്, മലയാള നാടക-ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP