Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഹെൽപ് ഡസ്‌ക്കിൽ കാർഡുകൾ എത്തി

ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഹെൽപ് ഡസ്‌ക്കിൽ കാർഡുകൾ എത്തി

മനാമ: ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡസ്‌ക്കിൽ വിതരണം ചെയ്യുവാനായി നോർക്ക തിരിച്ചറിയൽ കാർഡുകൾ എത്തി. കൺവീനർ രാജേഷ് ചേരാവള്ളി തിരുവനന്തപുരം നോർക്ക ഓഫിസിൽ നിന്നും കൈപ്പറ്റിയ കാർഡുകൾ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളക്ക് കൈമാറി.

ജനറൽ സെക്രട്ടറി എംപി. രഘു, ചാരിറ്റി - നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം, എക്‌സിക്യൂട്ടീവ് കമ്മിറ്റി, ചാരിറ്റി - നോർക്ക കമ്മിറ്റി അംഗങ്ങൾ, മറ്റ് സമാജം അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

നോർക്ക തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയ ബാച്ച് നമ്പർ 44, 45 അപേക്ഷകർ രസീതിയുമായി വന്ന് കാർഡ് കൈപ്പറ്റണമെന്നും സമാജം നോർക്ക ഹെൽപ് ഡസ്‌ക്ക് സമയം വൈകീട്ട് 7:30 മുതൽ 9 വരെ ആണെന്നും ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP