Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാനമേളയും സംഗീത നൃത്ത പരിപാടികളുമായി അരങ്ങ് കൊഴുക്കും;ബഹ്‌റിൻ കേരളീയ സമാജം ഈദ് ആഘോഷം ഇന്ന് മുതൽ

ഗാനമേളയും സംഗീത നൃത്ത പരിപാടികളുമായി അരങ്ങ് കൊഴുക്കും;ബഹ്‌റിൻ കേരളീയ സമാജം ഈദ് ആഘോഷം ഇന്ന് മുതൽ

ഹ്റൈൻ കേരളീയ സമാജത്തിൽ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽസെക്രട്ടറി എം പി രഘു എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. ജൂൺ 6,7 തീയതികളിൽ രാത്രി 7.30 ന് പ്രശസ്ത പിന്നണി ഗായകാരായ അൻസാർ, ജൂനിയർ മെഹബൂബ് ഐഡിയ സ്റ്റാർ സിംഗർ ഫയിം ലക്ഷ്മി ജയൻ,ഗായിക പാർവതി മേനോൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഈദ് സ്‌പെഷൽ ഗാനമേളയും ബഹ്‌റിനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ സംഗീത നൃത്ത പരിപാടികളും ഇതൊനോടനുബന്ധിച്ചു അരങ്ങേറും.

ഇദ് ആഘോഷങ്ങളുടെ ഭാഗമായി ബിരിയാണി മത്സരം സംഘടിപ്പിക്കുന്നതായി സമാജം ഭരസമിതി അറയിച്ചു വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും.

ഈദ് ആഘോഷങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കൺവീനർ റഫീക്ക് അബ്ദുള്ള, 38384504 ജോയിന്റ് കൺ വീനർ വർഗ്ഗീസ് ജോർജ്ജ് 39291940 എന്നിവരെ വിളിക്കാവുന്നതാണ്. ബിരിയാണി മത്സരത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് മനോഹരൻ പാവറട്ടി 39848091,നിമ്മി റോഷൻ 3205 2047 എനിവരെ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP