Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷം; വരമേള നാളെ

ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷം; വരമേള നാളെ

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിത്രകലാ ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന കവർ ചിത്രരചനാ _ _കാർട്ടൂൺ മത്സരങ്ങളായ 'വരമേള ' നാളെ രാവിലെ പത്ത് മണിക്ക് സമാജത്തിൽ വെച്ച് നടത്തുമെന്നു സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള , ജനറൽസെക്രട്ടറി എം പി രഘു എന്നിവർ അറിയിച്ചു.

ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ കവർ ചിത്രവും ആനൂക്കാലിക വിഷയത്തിലുള്ള കാർട്ടൂണുമാണ് വരയ്‌ക്കേണ്ടത്.മുതിർന്നവർക്കും കുട്ടികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.

പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഇന്ന് രാത്രി 10 മണി വരെ പേര് നൽകാം.
മത്സരത്തിൽ പങ്കെടുക്കുന്നവരുടെ രചനകളുടെ പ്രദർശനവും സമ്മാന വിതരണവും 25 ന് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബിജു എം.സതീഷ് 36045442 ഹരീഷ് മേനോൻ 33988196

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP