Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാമായണ മാഹാത്മ്യവുമായി ബഹ്‌റിൻ മലയാളികളും; ഫെസ്റ്റിവൽ ഓഫ് രാമായണ എന്ന പ്രോഗ്രാം ബഹ്‌റിൻ കേരളീയ സമാജത്തിൽ നാളെ

രാമായണ മാഹാത്മ്യവുമായി ബഹ്‌റിൻ മലയാളികളും; ഫെസ്റ്റിവൽ ഓഫ് രാമായണ എന്ന പ്രോഗ്രാം ബഹ്‌റിൻ കേരളീയ സമാജത്തിൽ നാളെ

ന്റർഅഡ്സ് ഇന്റർനാഷണലും അയ്യപ്പ സേവാസംഘം ബഹറിനും സംയുക്തമായി 19 -07-2019 വെളിയാഴ്ച ബഹറിൻ കേരളീയ സമാജത്തിൽ വെച്ചു രാമായണ മാഹാത്മ്യം ഫെസ്റ്റിവൽ ഓഫ് രാമായണ എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു.

അമൃത ടെലിവിഷൻ സ്രേഷ്ട ഭാരതം എന്ന രാമായണത്തെ കുറിച്ചുള്ള പരിപാടിയിലൂടെ ശ്രദ്ധയാകർശിച്ച കണ്ണൂർ കൂടാളി സ്വദേശി രാഹുൽ ആണ് ഈ പ്രോഗ്രാമിന്റെ പ്രഭാഷകൻ. വൈകീട്ട് 6.30 നു സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ രാഹുലിന് അയ്യപ്പ സേവാ സംഘം സപ്തർഷി പുരസ്‌കാരം നൽകി ആദരിക്കും.തുടർന്ന് കലാമണ്ഡലം ജിദ്യ ജയൻ നൃർത്താവിഷ്‌കാരം ചെയ്ത രാമകഥ ഭരതനാട്യം വർണം.

തുടർന്ന് ശ്രീ രാമായണ മാഹാത്മ്യം അവതരണം രാഹുൽ.പ്രഭാഷണത്തിന് ശേഷം ഔഷധ കഞ്ഞി(കർക്കിടക കഞ്ഞി) പ്ലാവില കുമ്പിളിൽ പാള പത്രത്തിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു.കുട്ടികൾക്കായി രാമയണത്തെക്കുറിച്ചുള്ള പ്രശ്‌നോത്തരി വെളിയാഴ്ച വൈകീട്ട് 3മണിമുതൽ 4 മണിവരെ വരെ കേരളീയ സമാജത്തിൽ വെച്ചു നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ 36060728 (സുബീഷ് )എന്ന നമ്പറിൽ വിളിച്ച് പേരുകൾ രജിസ്റ്റർ ചെയേണ്ടതാണ്.ഒന്നുമുതൽ മൂന്ന് വരെ സ്ഥാനം കരസ്തമാക്കുന്നവർക്ക് ശ്രീരാമജ്യോതി പുരസ്‌കാരം നൽകി ആദരിക്കുന്നു.

പത്രസമ്മേളനത്തിൽ ഇന്റർഅഡ്സ് ഇന്റർനാഷണൽ ചെയർമാൻ പോൾ സെബാസ്റ്റ്യൻ,അ്രയ്യപ്പ സേവാ സംഘം ഭാരവാഹികളായ ശശികുമാർ, വിനോയ് പി.ജി,സുധീഷ് വേളത്ത് എന്നിവരും അയ്യപ്പ സേവാ സംഘം പ്രവർത്തകരും പങ്കെടുത്തു. ബഹറിനിലെ എല്ലാ മലയാളികയുടെയും സാന്നിധ്യവും സഹകരണവും ഈ പ്രോഗ്രാമിന് ഉണ്ടാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP