Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹറിൻ കേരളീയ സമാജം കുട്ടികൾക്കായ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് കളിക്കളം കളം പിരിഞ്ഞു

ബഹറിൻ കേരളീയ സമാജം കുട്ടികൾക്കായ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് കളിക്കളം കളം പിരിഞ്ഞു

സ്വന്തം ലേഖകൻ

ഹറിൻ കേരളീയ സമാജം ജൂലൈ 3 മുതൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പായ കളിക്കളം കളം പിരിഞ്ഞു. സമാജം ജൂബിലി ഹാളിൽ നടന്ന വർണ്ണ പകിട്ടാർന്ന ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത 140 ൽ പരം കുട്ടികളുടെ കലാവിരുന്ന് നിറഞ്ഞ സദസ്സിന്റെ പ്രശംസ നേടി. സംഗീതവും, നൃത്തവും, നാടകവും കോർത്തിണക്കിയ വൈവിധ്യപൂർണമായ കലാപരിപാടികളിൽ 4 വയസ്സ് മുതൽ 16 വയസ്സ് വരെ പ്രായക്കാരായ കുട്ടികൾ അണിനിരന്നു.

കളിക്കളത്തിൽ പരിശീലനം നേടിയ ചണ്ടാലഭിക്ഷുകി, സോളമന്റെ നീതി, അമ്മുവിന്റെ ആട്ടിൻകുട്ടി എന്നീ ലഘുനാടകങ്ങൾ ശ്രദ്ധേയമായി.
45 ദിവസം നീണ്ടുനിന്ന അവധിക്കാല ക്യാമ്പിൽ കലാ പരിശീലനത്തോടൊപ്പം നാടൻ പന്തുകളി, കുട്ടിയും കോലും, ഉപ്പും പക്ഷി, കൊച്ചംകുത്ത്, തലപ്പന്ത് തുടങ്ങിയ പഴയകാല കളികളും, നാടൻ പാട്ടും നാടോടി നൃത്തങ്ങളും, ചിത്ര രചനയും നിറഞ്ഞതായിരുന്നു കളിക്കളം.

സമാപന ചടങ്ങിൽ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ടി. ജെ. ഗിരീഷ്, കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ, ജനറൽ കൺവീനർ മനോഹരൻ പാവറട്ടി, ക്യാമ്പ് കൺവീനർ . ജയ രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP