Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഎ കെ എസ് ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ ഒരുങ്ങുന്നു

ബിഎ കെ എസ് ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ ഒരുങ്ങുന്നു

സ്വന്തം ലേഖകൻ

തീഹ്യങ്ങളുടെ ചിറകിലേറി മാവേലി മന്നനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങുന്നതിനോടൊപ്പം ബഹ്റൈൻ മലയാളികളും ഓണവട്ടത്തിന്റെ തിരക്കിലാണ്. ബഹ്റൈൻ കേരളീയ സമാജം ഈ വർഷവും വിപുലമായ ഓണാഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നാട്ടിൽ നിന്നുമെത്തുന്ന മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര, നരേഷ് ഐയ്യർ ,സിതാര, നീരജ്, നജീം അർഷാദ് ,മധു ബാലകൃഷ്ണൻ തുടങ്ങിയവരുടെ പ്രകടനങ്ങൾക്ക് പുറമെ സൂര്യ ടീം അവതരിപ്പിക്കുന്ന 'അഗ്‌നി' ഷോയും വിവിധങ്ങളായ കലാ കായിക മത്സരങ്ങളും ഭക്ഷ്യമേളകളും ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ബി കെ എസ് എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് പുറമെ പവനൻ തോപ്പിൽ ജനറൽ കൺവീനറായ വിപുലമായ ആഘോഷകമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്. നിരവധി സബ് കമ്മറ്റികളും നിലവിലുണ്ട്. മുഴുവൻ കമ്മറ്റികളുടെയും സംയുക്തയോഗം ഇന്നലെ സമാജത്തിൽ വെച്ച് ചേരുകയും പരിപാടികളുടെ വിജയത്തിനായുള്ള തയ്യാറെടുപ്പുകൾ എടുക്കുകയും ചെയ്തു.

സെപ്റ്റംബർ ഒന്നാം തിയ്യതി ആരംഭിക്കുന്ന മത്സര പാരികളോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ്. ഓണത്തെ വരവേൽക്കാൻ അക്ഷരാർത്ഥത്തിൽ ബഹ്റൈൻ കേരളീയ സമാജവും മലായാളി സമൂഹവും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഘോഷയാത്ര ബഹ്റൈൻ മലയാളികളുടെ ഓണത്തോടും പൈതൃകങ്ങളോടുമുള്ള വൈകാരികമായ അടുപ്പത്തെ വിളിച്ചോതുന്നതായിരിക്കും.

ബഹ്‌റൈനിലെ ഒട്ടുമുക്കാൽ സംഘടനകളും ഘോഷയാത്രകളിൽ പങ്കാളികാളാവാറുണ്ട്. ഈ വർഷവും എല്ലാവരെയും ഉള്‌കൊള്ളിച്ചുകൊണ്ടു ജനകീയമായ രീതിയിലാണ് ഓണാഘോഷങ്ങൾ വിഭാവന ചെയ്തിരിക്കുന്നത്. മുൻ കാലങ്ങളിലെന്ന പോലെ തന്നെ ബഹ്റൈൻ പൊതുസമൂഹത്തിന്റെ നിറഞ്ഞ പിന്തുണ ഈ വർഷവും പ്രതീക്ഷിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP