Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബി കെ എസ് ഓണാഘോഷം ശ്രാവണം 2019 ഔദ്യോഗിക ഉദ്ഘാടനം ഇന്ന്; സ്പീക്കർ പി . ശ്രീരാമകൃഷ്ണനും എം എ ബേബിയും മുഖ്യാതിഥികൾ

ബി കെ എസ് ഓണാഘോഷം ശ്രാവണം 2019 ഔദ്യോഗിക ഉദ്ഘാടനം ഇന്ന്; സ്പീക്കർ പി . ശ്രീരാമകൃഷ്ണനും എം എ ബേബിയും മുഖ്യാതിഥികൾ

സ്വന്തം ലേഖകൻ

'ശ്രാവണം 2019 ' എന്ന പേരിൽ ഓഗസ്റ്റ് 31 നു തുടങ്ങിയ ഈ വർഷത്തെ ബി കെ എസ് ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (19 നു ) 7 .30 നു കേരളം നിയമ സഭാ സ്പീക്കർ പി . ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നതാണ്. മുൻ വിദ്യാഭ്യാസ മന്ത്രി എം എ. ബേബി അതിഥിയായി പങ്കെടുക്കുന്നുണ്ട്.

ഒക്ടോബർ നാലിന് ഓണസദ്യയോടെ അവസാനിക്കുന്ന ഓണാഘോഷ പരിപാടികളിൽ വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത് . ഇതുവരെ കഴിഞ്ഞ എല്ലാ പരിപാടികൾക്കും വലിയ തോതിലുള്ള പിന്തുണയാണ് ബഹ്റൈൻ പൊതുസമൂഹത്തിൽ നിന്നും ലഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും എലാവരുടെയും സഹകരണയും പിന്തുണയും പ്രതീക്ഷിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും സിക്രട്ടറി എം പി രഘുവും പറഞ്ഞു.

ഇന്ത്യയിലെ പ്രശസ്ത ഗായകനായ ഹരിഹരൻ മധു ബാലകൃഷ്ണൻ, നരേഷ് അയ്യർ, രാകേഷ് ബ്ബ്രഹ്മാനന്ദൻ എന്നിവരോടൊപ്പം പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയമായ ഗായിക സിത്താരയും ചേർന്നൊരുക്കുന്ന സംഗീതവിരുന്നാണ് ഇന്നത്തെ വലിയ ആകർഷണം. ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, സന്യാസിനിനിൻ പുണ്യാശ്രമത്തിൽ, സംഗമം ത്രിവേണീ സംഗമം, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം തുടങ്ങിയ മരണമില്ലാത്ത ഗാനങ്ങൾ മലയാളത്തിന് സംഭാവന നൽകിയ മണ്മറഞ്ഞ അതുല്യ പ്രതിഭ ദേവരാജൻ മാഷുടെ ഗാനങ്ങൾക്ക് പ്രാമുഗ്യംകൊടുത്തുകൊണ്ടുള്ളതായിരിക്കും ഇന്നത്തെ സംഗീതപരിപാടി. മാഷുടെ പേരിലുള്ള 'സ്വരലയ ദേവരാജൻ പുരസ്‌കാരം ' ഇന്ന് ഗായകൻ ഹരിഹരന് നൽകപ്പെടും. കുറച്ച് ഗാനങ്ങളെ പാടിയിട്ടുള്ളുവെങ്കിലും മലയാള ഗാനശാഖക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകി പിരിഞ്ഞുപോയ കെ പി ബ്രഹ്മാനന്ദൻ എന്ന അനശ്വര ഗായകന്റെ പേരിൽ ബി കെ എസ് ഏർപ്പെടുത്തിയിട്ടുള്ള 'ബി കെ എസ് ബ്രഹ്മാനന്ദൻ' വാർഡ് മലയാളികളുടെ ഇഷ്ടഗായകൻ മധുബാലകൃഷ്ണനും നല്കപ്പെടുന്നതാണ്.

സമാജത്തിനകത്ത് പരിമിതമായ പാർക്കിങ് സൗകര്യങ്ങൾക്ക് പുറമെ ന്യൂ ഹൊറൈസൺ സ്‌കൂളിനടുത്തുള്ള ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. പരിപാടികൾ കാണുവാൻ വരുന്നവർ ദയവായി പരിസരങ്ങളിലുള്ള സ്ഥാപനങ്ങൾക്കോ വീടുകൾക്കോ ആരാധനാലയങ്ങൾക്കോ പൊതുജനങ്ങൾക്കോ ബുദ്ദിമുട്ടുണ്ടാക്കാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും സഹകരിക്കണമെന്നും സമാജം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP