Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റൈൻ കേരളീയ സമാജം അന്തരാഷ്ട്ര പുസ്തകോൽസവത്തിന് 19 ന് തുടക്കമാകും; സീതാറാം യെച്ചൂരിയും ജയറാം രമേശും അടക്കം നിരവധി പ്രമുഖർ അതിഥിയായെത്തും

ബഹ്‌റൈൻ കേരളീയ സമാജം അന്തരാഷ്ട്ര പുസ്തകോൽസവത്തിന് 19 ന് തുടക്കമാകും; സീതാറാം യെച്ചൂരിയും ജയറാം രമേശും അടക്കം നിരവധി പ്രമുഖർ അതിഥിയായെത്തും

സ്വന്തം ലേഖകൻ

ഹ്‌റൈൻ കേരളീയ സമാജവും' മലയാളം പ്രസാധകരുടെ കൂട്ടായ്മയായ 'പുസ്തകവും' സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോൽസവം 2020 ഫെബ്രുവരി 19 ന് ആരംഭിക്കുകയാണ്. 19 മുതൽ 29 വരെ പത്തു ദിവസം നീണ്ടു നിൽക്കുന്ന പുസ്തകോൽസവവും കലാമാമാങ്കവും ഏവരെയും ആകർഷിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ബി കെ എസ് ഒരുക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പുസ്തക മേളയിൽ അമ്പതിൽ പരം ദേശീയ അന്തർദേശീയ പുസ്തക പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് ഉണ്ടാവുക. ആവശ്യമുള്ള പുസ്തകങ്ങൾ നേരത്തെ ബുക്ക് ചെയ്യാനുള്ളസൗകര്യവുമുണ്ട്.

സാഹിത്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗൽഭരുടെ വൻ നിരയാണ് പുസ്തകോൽസവവുമായി ബന്ധപ്പെട്ടു ബഹ്‌റൈൻ കേരളീയ സമാജത്തിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പാർലിമെന്റ് അംഗവും മുൻ മന്ത്രിയുമായ ജയറാം രമേശ്, എഴുത്തുകാരനും മുൻ മന്ത്രിയും കവിയുമായ ഡോ എം കെ മുനീർ, സി കെ പത്മനാഭൻ , ബിജെപി മുൻ കേരളം സംസ്ഥാന അധ്യക്ഷൻ ,എഴുത്തുകാരനും മുൻ മന്ത്രിയുമായ എം എ ബേബി, youth ലീഗ് പ്രസിഡന്റ് മ്രുനവറലി തങ്ങൾ, പ്രശസ്ത എഴുത്തുകാരായ കെ ആർ മീര, കെ ജി ശങ്കരപിള്ള, വി ആർ സുധീഷ്, സുഭാഷ ചന്ദ്രൻ, ശിഹാബുദ്ദീൻ പൊയ്ത്തും കടവ് എന്നിവർ പുസ്തകോൽസവത്തിൽഅതിഥികളായെത്തുന്നു.

പ്രശസ്തരുമായുള്ള മുഖാമുഖം പരിപാടികൾ പുസ്തകോൽസവത്തിന്റെ മുഖ്യ ആകർഷകമാവും. ഫെബ്രുവരി 21,28 തീയ്യതികളിൽ നടക്കുന്ന സാഹിത്യ ശിൽപശാല ബഹ്‌റൈനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലയും സാഹിത്യ പ്രേമികളെ സമാജത്തിലെത്തിക്കും. കൂടാതെ കുട്ടികൾക്കായും വൈവിധ്യമാർന്ന പരിപാടികളോടെ ഒരുക്കിയിട്ടുള്ള സാഹിത്യ ശിൽപശാല പുതു തലമുറയേയും പുസ്തകങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് നടത്തുന്ന ഒന്നാവും. മാസ്സ് പെയിന്റിങ്, ആർട്ട് ആന്ഡ് ക്രാഫ്റ്റ് എക്‌സിബിഷൻ,കാലിഡോസ്‌കോപ് എന്ന പേരിൽ സംഘടനകൾ അവതരിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികൾ ഇവയൊക്കെ പുസ്തകോൽസവത്തെ മികച്ച സാംസ്‌കാരികോൽസവമാക്കി മാറ്റും.

മുതിർന്നവർക്കും(ഫെബ്രുവരി 19) കുട്ടികൾക്കുമായി(ഫെബ്രുവരി 21) ദേശീയ അന്തർദേശീയ സാഹിത്യ വിഷയങ്ങളിലൂന്നിയുള്ള പ്രശ്‌നോത്തരി, കുട്ടികൾക്കായി ചിത്ര രചന മൽസരം(ഫെബ്രുവരി 21), കവിത- കഥ രചനാ മൽസരങ്ങൾ (ഫെബ്രുവരി19,22) ഇവയൊക്കെ ഒരുക്കി ബഹ്‌റൈൻ കേരളീയ സമാജം പുസ്തകോൽസവത്തെ വരവേൽക്കുകയാണ്

ബി കെ എസ്- പുസ്തകം അന്താരാഷ്ട്ര പുസ്തകോൽസവം 2020 ന്റെ വരുമാനത്തിൽ ഒരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് മാറ്റി വെക്കുന്നത് എന്ന് സമാജം ഭരണസമിതി അറിയിച്ചു . ഫെബ്രുവരി 19 മുതൽ 29 വരെ എല്ലാ ദിവസവും കലാ പ്രദർശനങ്ങൾ കാണാനും, പുസ്തകങ്ങൾ വാങ്ങാനും, മൽസരങ്ങളിൽ പങ്കാളികളാവാനും ഏവരെയും ഈ സാംസ്‌കാരികോൽസവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരിവുവത്ര അറിയിച്ചു. ഹരികൃഷ്ണന്റെയും ഷബിനി വാസുദേവിന്റെയും നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ച് പൂസ്തകോൽസവത്തിന്റെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP