Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിന് ഇന്ന് തുടക്കം; ശിഹാബുദീൻ പൊയ്ത്തുംകടവ് നടത്തുന്ന പ്രഭാഷണം ഇന്ന്

ബഹ്റൈൻ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിന് ഇന്ന് തുടക്കം; ശിഹാബുദീൻ പൊയ്ത്തുംകടവ് നടത്തുന്ന പ്രഭാഷണം ഇന്ന്

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിലെ ഇന്ത്യൻ സമൂഹം പ്രതീക്ഷയോടെ കാത്തിരുന്ന ബഹ്റൈൻ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിന് ഇന്ന് ( 19.02.2020) തുടക്കം. വൈകിട്ട് സമാജത്തിന്റെ വിവിധ വേദികളിൽ അരങ്ങേറുന്ന കലാ സാംസ്‌കാരിക പരിപാടികളോടു കൂടിയാണ് പത്തു ദിവസത്തിലേറെ നീണ്ടു നിൽക്കുന്ന 'പുസ്തകോത്സവത്തിന് ആരംഭമാകുന്നത്.

രാത്രി എട്ട് മണിക്ക് പ്രമുഖ എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ് നടത്തുന്ന 'മറുജീവിതം ' എന്ന പ്രഭാഷണമാണ് ഇന്ന ത്തെ മുഖ്യാകർഷണങ്ങളിലൊന്ന്.ക്വിലിറ്റ് 2020 എന്ന പേരിലുള്ള മുതിർന്നവർക്കുള്ള സാഹിത്യപ്രശ്‌നോത്തരിയുടെ പ്രാഥമിക -ഫൈനൽ മത്സരങ്ങൾ യഥാക്രമം 7 മണിക്കും ഒൻപത് മണിക്കും നടക്കും കുട്ടികൾക്കുള്ള കഥാരചനാ മത്സരത്തിന്റെ സമയം എട്ടു മണി മുതൽ ഒൻപതു മണി വരെയാണ്. ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ചിത്രശില്പ -കരകൗശല പ്രദർശനത്തിന്റെ ഉദ്ഘാടനവും എട്ട് മണിക്ക് നടക്കും.

സീതാറാം യെച്ചൂരി, ജയ്‌റാം രമേശ്, രാജ്ദീപ് സർദേശായി തുടങ്ങിയ രാഷ്ട്രീയ -സാംസ്‌കാരിക പ്രവർത്തകരെ കൂടാതെ , സുഭാഷ് ചന്ദ്രൻ, കെ ആർ മീര, കെ. ജി .ശങ്കരപിള്ള, ഷിഹാബുദീൻ പൊയ്തുംകടവ്, വി ആർ സുധീഷ് തുടങ്ങിയ എഴുത്തുകാരും ഇത്തവണ പുസ്തകമേളയെ ധന്യമാക്കാൻ ബഹ്റൈനിൽ എത്തുന്നു. കേരളത്തിലെ പ്രമുഖ പ്രസാധകർ നയിക്കുന്ന 'പുസ്തകം ' എന്ന കൂട്ടായ്മയുടെ ബാനറിൽ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് ഇത്തവണ വായനക്കാരുടെ മുന്നിലെത്തുന്നത്. മാതൃഭൂമി,ഒലീവ്,ചിന്ത, തുടങ്ങിയ മുൻനിര പ്രസാധകരുടെ ജനപ്രിയ പുസ്തകങ്ങൾ സമാജത്തിൽ ഇതിനകം അണിനിരന്നു കഴിഞ്ഞു . സാഹിത്യം ക്വിസ്, കവർ ഡിസൈൻ, ചിത്രരചന , കഥ -കവിത രചന തുടങ്ങി അനേകം മത്സരങ്ങളും പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സംസ്‌കാരിക സംഘടനകൾ പങ്കെടുക്കുക്കുന്ന കാലിഡോസ്‌കോപ്പ്, ദ്വിദിന സാഹിത്യ ശില്പശാല എന്നിവയും വരും ദിവസങ്ങളിൽ സമാജത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP