Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബികെഎസ് ജിസിസി ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി രണ്ട് മുതൽ

ബികെഎസ് ജിസിസി ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി രണ്ട് മുതൽ

ഹ്‌റൈൻ കേരളീയ സമാജവും ബഹ്‌റൈൻ ബാഡ്മിന്റൻ & സ്‌ക്വാഷ് ഫെഡറേഷനും (ബിബിഎസ്എഫ് ) സംയുക്തമായി ബികെഎസ് മീനുമിക്‌സ് ജിസിസി ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2016 ഫെബ്രുവരി 2 മുതൽ 6 )ംതീയതി വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ആണ് ടൂർണമെന്റ് നടക്കുക എന്ന് സമാജം ആക്ടിങ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ , സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

Men's Singles (MS), Men's Doubles (MD), Boys' Doubles (BD), Mixed Doubles (XD), Veteran's Doubles 45+ (VD), Women's Doubles (WD), Girls' Doubles (GD) എന്നീ ഗ്രൂപ്പുകളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് ബി കെ എസ് ഇന്ടൂർ ഗെയിംസ് സെക്രട്ടറി മധു നമ്പ്യാർ അറിയിച്ചു.

ബഹ്‌റൈനിലെ പ്രമുഖ ബാഡ്മിന്റൻ കളിക്കാർ പങ്കെടുത്തുകൊണ്ടുള്ള മത്സരത്തോടുകൂടിയാണ് ഫെബ്രുവരി 2 ന് ബികെഎസ് മീനുമിക്‌സ് ജിസിസി ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 4 ം തീയതി മുതൽ വൈകുന്നേരം 7 മണിക്ക് പ്രഗത്ഭരായ വിദേശ കളിക്കാർ പങ്കെടുത്തുകൊണ്ട് നടക്കുന്ന ടൂർണമെന്റിന് ഫെബ്രുവരി 6) തീയതി രാത്രി 8 മണിയോടുകൂടി തീരശ്ശീല വീഴും. മത്സര വിജയികൾക്ക് ട്രോഫിയും $4000 യുഎസ് ഡോളറും സമ്മാനമായി നൽകുന്നതാണ്.

ബികെഎസ് മീനുമിക്‌സ് ജിസിസി ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രമുഖ കളിക്കാരിൽ പ്രഥമഗണനീയമായെത്തുന്നവരിൽ പരിമിതമായവർക്ക് ബഹ്‌റൈൻ കേരളീയ സമാജം താമസ സൗകര്യം സൗജന്യമായി നൽകുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കൃത്യതയാർന്ന പാസ്‌പോർട്ട് കോപ്പി ജനുവരി 15 നു മുമ്പു തന്നെ നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി ടൂർണമെന്റ് ഡയറക്ടർ സതീഷ് ഗോപിനാഥ് (39407702 ) മാച്ച് റഫറി ശ്രീ ആഷ്‌ലി ജോർജ്ജ്(36500103 , 33235995)എന്നിവരെ ബന്ധപ്പെടാവുന്നതാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 27 ജനുവരി 2016 ആണ്. ബികെഎസ് മീനുമിക്‌സ് ജിസിസി ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിലേക്ക് എല്ലാ ബാഡ്മിന്റൻ ആസ്വധകരെയും സ്വാഗതം ചെയ്യുന്നു. ടൂർണമെന്റിൽ രജിസ്ടർ ചെയ്യുന്നതിനായി  ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP