Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബികെഎസ്-ദേവ്ജി ബാലകലോത്സവം 12ന്; മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും

ബികെഎസ്-ദേവ്ജി ബാലകലോത്സവം 12ന്; മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും

പ്രവാസി മലയാളി കുട്ടികളുടെ സർഗ്ഗവാസനകളുടെ കലാമാമാങ്കമായ ദേവ്ജി- ബി. കെ.എസ് ബാലകലോത്സവം-2016ന്റെ ഉദ്ഘാടനം 12ന് പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറും ആയ പ്രൊഫസർ ഗോപിനാഥ് മുതുകാട് നിർവ്വഹിക്കുമെന്നു സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ദാശാബ്ധങ്ങളുടെ ചരിത്രമുള്ള ബാലകലോത്സവത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങാളായി സമാജം അംഗം അല്ലാത്ത കുട്ടികൾക്കും പങ്കെടുത്തു മത്സരിക്കാനുള്ള അവസരം സമാജം നൽകിവരുന്നു. കേരളത്തിലെ സ്‌കൂൾ യുവജനോത്സവത്തിലെ അതെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇവിടെയും മത്സരങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു

ഓൺലൈൻ ആയാണ് ഈ വർഷവും ബാലകലോത്സവത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചത് 500 ഓളം കുട്ടികളാണ് ഇപ്രാവശ്യം മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അഞ്ചു ഗ്രൂപ്പുകളിലായി ഏതാണ്ട് 250 ഇനങ്ങളിൽ ആണു കുട്ടികൾ മാറ്റുരയ്ക്കുന്നത്. ഓൺലൈൻ അപേക്ഷകൾ നൽകാൻ സാധിക്കാത്തവർക്കായി അവരെ സഹായിക്കുന്നതിന് സമാജത്തിൽ ഒരു ഹെൽപ് ഡെസ്‌ക് എല്ലാ ദിവസവും രാത്രി 7മണി മുതൽ 10മണി വരെ സജ്ജമാക്കിയിരുന്നു.

മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി കുട്ടികളുടെ വയസ്സിന്റെ അടിസ്ഥാനത്തിൽ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് ഈ പ്രാവശ്യവും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പുകൾ താഴെ കൊടുക്കുന്നു. 2009 ഏപ്രിൽ 1നും 2011 മാർച്ച് 31നും ഇടയിൽ ജനിച്ച കുട്ടികൾ ഒനാമത്തെ ഗ്രൂപ്പിലും, 2007 ഏപ്രിൽ 1നും 2009 മാർച്ച് 31നും ഇടയിൽ ജനിച്ച കുട്ടികൾ രണ്ടാമത്തെ ഗ്രൂപ്പിലും, 2005 ഏപ്രിൽ 1നും 2007 മാർച്ച് 31നും ഇടയിൽ ജനിച്ച കുട്ടികൾ മൂന്നാമത്തെ ഗ്രൂപ്പിലും 2002 ഏപ്രിൽ 1നും 2005 മാർച്ച് 31നും ഇടയിൽ ജനിച്ച കുട്ടികൾ നാലാമത്തെ ഗ്രൂപ്പിലും 1999 ഏപ്രിൽ 1നും 2002 മാർച്ച് 31നും ഇടയിൽ ജനിച്ച കുട്ടികൾ അഞ്ചാമത്തെ ഗ്രൂപ്പിലും ഉൾപെടും.

മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും കലാപ്രതിഭ (3, 4, 5 ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം), കലാതിലകം (3, 4, 5 ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം), ബാലതിലകം( 1, 2 ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം), ബാലപ്രതിഭ(1, 2 ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം), സാഹിത്യരത്‌ന, സംഗീത രത്‌ന, നാട്യരത്‌ന കൂടാതെ വിവിധ ഗ്രൂപ്പ് ചാമ്പ്യന്മാർ എന്നിവർക്കായിരിക്കും അവാർഡ് നൽകുക എന്ന് സംഘാടകർ അറിയിച്ചു. ലോകപ്രശസ്ത നർത്തകിമാർ ആയ ഡോ:ദീപ്തി ഓംചേരി ബല്ല, ചിത്ര വിശ്വേശ്വരൻ എന്നിവരാണ് ദേവ്ജി-ബി.കെ.എസ് ബാലകലോത്സവം-2016ന്റെ വിധി കർത്താക്കളായി നാട്ടിൽ നിന്നും എത്തിച്ചേരുന്നത്.

മെയ് 13ന് ആരംഭിച്ച് മെയ് 26ന് അവസാനിക്കുന്ന ബാലകലോത്സവം ഒരു വമ്പിച്ച വിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ നടന്നുവരുന്നു. ഇതിനായി ജനറൽ കൺവീനർ ഡി.സലീമിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് ഇക്കുറി കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത്. വിവിധ വേദികളിലായാണ് മത്സരങ്ങൾ നടക്കുക ഓരോ വർഷം കഴിയുംതോറും കുട്ടികളുടെ എണ്ണത്തിൽ വൻവർദ്ധന ആണ് ഉണ്ടാകുന്നത് എന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ഡി.സലിമിനെ 39125889 ഈ നമ്പറിൽ വിളിക്കാവുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP