Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബഹ്‌റിനിൽ മേളപ്പെരുക്കത്തിന്റെ പെരുമ്പറ മുഴങ്ങി തുടങ്ങി; നൂറിൽപരം കലാകരന്മാർ അണി നിരന്ന മേളോത്സവത്തിന് ഇന്ന് സമാപനം

ബഹ്‌റിനിൽ മേളപ്പെരുക്കത്തിന്റെ പെരുമ്പറ മുഴങ്ങി തുടങ്ങി; നൂറിൽപരം കലാകരന്മാർ അണി നിരന്ന മേളോത്സവത്തിന് ഇന്ന് സമാപനം

കേരളീയ മേളകലയെ പ്രവാസലോകത്ത് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബഹ്‌റിൻ കേരളീയ സമാജവും ബഹ്‌റിനിലെ മലയാളി വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ 'സോപാനം വാദ്യകലാസംഘവും' ചേർന്ന് സംഘടിപ്പിക്കുന്ന മേളോത്സവത്തിന് കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ തുടക്കമായി.മേളോൽസവത്തിന് കൊഴുപ്പേകാൻ എത്തിയിരിക്കുന്നത് പെരുവനം കുട്ടന്മാരാരാണ്.

കേരളത്തിൽ നിന്നെത്തുന്ന 35 കലാകാരന്മാർക്കു പുറമേ ബഹ്റൈൻ സോപാനം വാദ്യകലാ സംഘത്തിലെ 70 കലാകാരന്മാരും ശതപഞ്ചാരിയിൽ പങ്കെടുക്കും. ഒന്നാം ദിവസമായ ഇന്നലെ സദനം വാസുദേവനും ചെറുതാഴം ഗോപാലകൃഷ്ണനും ചേർന്ന് അവതരിപ്പിക്കുന്ന കേളിക്കൈ, അമ്പലപ്പുഴ ശരത്തിന്റെയും സന്തോഷ്് കൈലാസിന്റെയും സോപാനസംഗീതം, പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം എന്നിവ അരങ്ങേറി. രണ്ടാം ദിവസം കാഞ്ഞിലശേരി പത്മനാഭന്റെ പ്രമാണത്തിൽ പഞ്ചവാദ്യം, സദനം രാജേഷും കാഞ്ഞിരശേരി റിജിലും സംഘവും നടത്തുന്ന ഇരട്ടത്തായമ്പക, മച്ചാട് സുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന കൊമ്പുപറ്റ്്, കീഴൂട്ട് നന്ദനും സംഘവും അവതരിപ്പിക്കുന്ന കുഴൽപ്പറ്റ് എന്നിവയും മേളോൽസവത്തിന്റെ ഭാഗമായി നടക്കും.

പെരുവനം കുട്ടന്മാരാർ നയിക്കുന്ന ശതപഞ്ചാരിയാണു മേളോൽസവത്തിന്റെ പ്രധാന ആകർഷണം. കേരളത്തിലെയും ബഹ്റൈനിലെയും നൂറിലധികം കലാകാരന്മാരാണു പതികാലം മുതൽ കൊട്ടിക്കയറുന്നത്. ശതപഞ്ചാരിക്കു മുന്നോടിയായി 101 നർത്തകിമാർ ചേർന്നവതരിപ്പിക്കുന്ന ഗുരുവന്ദനം നൃത്തപൂജയും നടക്കും. ഭരതശ്രീ രാധാകൃഷ്ണനാണു നൃത്തസംവിധാനം.

ബഹ്റൈൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സോപാനം വാദ്യകലാസംഘത്തിൽ നൂറിലധികം വിദ്യാർത്ഥികളാണു വാദ്യകലാ പരിശീലനം നേടുന്നത്. സന്തോഷ് കൈലാസാണു പ്രധാന അദ്ധ്യാപകൻ. കേരളത്തിന്റെ മേളകലയെ ഗൾഫ് മേഖലയിൽ പരിചയപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു സോപാനം വാദ്യകലാസംഘം മേളോൽസവത്തിനു പദ്ധതിയിട്ടത്.

തൗര്യത്രികം പുരസ്‌കാരം സദനം വാസുദേവന്
സോപാനം വാദ്യകലാസംഘം ഏർപ്പെടുത്തിയ പ്രഥമ തൗര്യത്രികം വാദ്യകലാ പുരസ്‌കാരം (50,001 രൂപ) പ്രശസ്ത മേളകലാകാരൻ സദനം വാസുദേവന്. ബികെഎസ് മേളോൽസവത്തിന്റെ ഒന്നാം ദിവസമായ ഒക്ടോബർ 20നു ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ പെരുവനം കുട്ടന്മാരാർ പുരസ്‌കാരം സമ്മാനിക്കും. മട്ടന്നൂർ ശങ്കരൻകുട്ടിയടക്കമുള്ള പ്രമുഖരുടെ ഗുരുവാണു പാലക്കാട് ഒറ്റപ്പാലം സ്വദേശിയായായ സദനം വാസുദേവൻ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP