Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം ഫിനാലെ ഫെബ്രുവരി 16 ന്; മമ്ത മോഹൻദാസ് മുഖ്യാതിഥി

ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം ഫിനാലെ ഫെബ്രുവരി 16 ന്; മമ്ത മോഹൻദാസ് മുഖ്യാതിഥി

ഹ്റൈൻ കേരളീയ സമാജം വനിതാവേദിയുടെ ഫിനാലെ ഫെബ്രുവരി 16 വ്യാഴാഴ്‌ച്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജുബിലീ ഹാളിൽ വിവിധ കലാപരിപാടികളോടെ നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രശസ്ത സിനിമാ താരം മമ്ത മോഹൻദാസ് മുഖ്യാതിഥി ആയിരിക്കും.

വളരെ ക്രിയാത്മകമായ ഒട്ടനവധി പരിപാടികളാണ് ഈ വർഷം സമാജം വനിതാ വിഭാഗം സംഘടിപ്പിച്ചത്. സമാജത്തിന്റെ ഒട്ടു മിക്ക പരിപാടികളിലും വനിതാ വിഭാഗത്തിന്റെ പങ്കു പ്രസംസനീയമായിരുന്നു എന്ന് സമാജം വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കൈതരാത്ത് അഭിപ്രായപ്പെട്ടു.അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് സമാജത്തിന്റെ ദൈനദിന പ്രവർത്തനങ്ങളി ൽ സമാജം വനിതാ വേദി നടത്തുന്നത്.

ഒട്ടനവധി പരിപാടികളാണ് 2016-2017 കാലയളവിൽ വനിതാ വിഭാഗം സംഘടിപ്പിച്ചത് അതിൽ പ്രധാനപെട്ടവയാണ് മെഡിക്കൽ ക്യാമ്പുകൾ, അൽഹയാത്ത് ഡെന്റൽ ക്ലിനിക്കുമായി സഹകരിച്ചു ദന്തരോഗങ്ങളെ പറ്റിയും അതിന്റെ സംരക്ഷണവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ക്ലാസുകൾ. ഡോ: കൃഷ്ണൻ ശിവസുബ്രമണിയുടെ നേതൃത്വത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസുകൾ 'Effective parenting for adolescents' ശ്രദ്ധേയമായി. സ്ത്രീകൾക്കായി തയ്യൽ ക്ലാസുകൾ സംഘടിപ്പിച്ചു. സമാജം ഓണാഘോഷം, ബാലകലോത്സവം എന്നിവയുടെ വിജയത്തിൽ സമാജം വനിതാ വിഭാഗം വഹിച്ച പങ്കു പ്രശംസനാർഹാമാണ്. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സമാജം വനിതാ വേദി വിവിധ ലേബർ ക്യാമ്പുകൾ സന്ദർശിക്കുകയും അവർക്ക് വേണ്ട ഭക്ഷ്യ സാധങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തു.

വനിതാ വിഭാഗം ഫിനാലെയുടെ ഭാഗമായി സമാജത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്തയാർന്ന പരിപാടിയും കാഴ്ചക്കാർക്ക് വേറിട്ട ഒരു അനുഭവം ആയിരിക്കുമെന്ന് സമാജം വനിതാ വേദി പ്രസിഡണ്ട് മോഹിനി തോമസ് ജനറൽസെക്രട്ടറി ബിജിശിവ എന്നിവർ അറിയിച്ചു.ബഹ്രൈനിലെ എല്ലാ കലാ സ്‌നേഹികളെയും ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിക്കുന്ന ഈ ദ്രിശ്യ വിരുന്നു ആസ്വദിക്കുവാൻ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ശ്രീമതി മോഹിനി തോമസ് 39804013 ബിജിശിവ 36608902 എന്നിവരെ വിളിക്കാവുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP