Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബികെഎസ് ദേവ്ജി ബാലകലോത്സവം; ഫിനാലെ 12 ന്; മുഖ്യാതിഥി നടൻ ജഗദീഷ്

ബികെഎസ് ദേവ്ജി  ബാലകലോത്സവം; ഫിനാലെ 12 ന്; മുഖ്യാതിഥി  നടൻ  ജഗദീഷ്

പ്രവാസി മലയാളികുട്ടികളുടെ   സർഗ്ഗ വാസനനകളുടെ കലാമാമാങ്കമായ ബി കെ എസ് ദേവ്ജി ബാലകലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ ഡിസംബർ 12 വെള്ളിയാഴ്ച സമാജത്തിൽ വച്ച് നടത്തുന്നു. 500 പരം   കുട്ടികളാണ് ഈ വർഷം ബാലകലോത്സവത്തിൽ പങ്കെടുത്തത്. ഗ്രാൻഡ് ഫിനാലെ സമ്മാനദാന   ചടങ്ങിന് പ്രശസ്ത സിനിമാ നടൻ  ജഗദീഷ്  മുഖ്യ അതിഥിയും   ബാലകലോത്സവത്തിന്റെ മുഖ്യ പ്രായോജകർ  ആയ പ്രകാശ് ദേവ്ജി വിശിഷ്ട അതിഥിയും ആയിരിക്കുമെന്ന്   സമാജം ഭരണ സമിതിക്ക് വേണ്ടി പ്രസിഡണ്ട് ജി കെ നായർ  ജനറൽ സെക്രട്ടറി മനോജ് മാത്യു  എന്നിവർ അറിയിച്ചു.ചടങ്ങിൽ ബാലകലോത്സവത്തിലെ   ചാമ്പ്യൻ മാർക്കുള്ള കിരീടധാരണവും അതുപോലെ വിവിധ കലാപരിപാടികളും അരങ്ങേറുന്നതായിരിക്കും .

ദാശാബ്ധങ്ങളുടെ ചരിത്രമുള്ള  ബാലകലോത്‌സവത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങാളായി സമാജം അംഗം അല്ലാത്ത കുട്ടികൾക്കും പങ്കെടുത്തു മത്സരിക്കാനുള്ള അവസരം സമാജം നൽകിവരുന്നു. കേരളത്തിലെ സ്‌കൂൾ യുവജനോത്സവത്തിലെ അതെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇവിടെയും മത്സരങ്ങൾ സംഘടിപ്പിക്കുന്നത് എന്ന്  സംഘാടകർ അറിയിച്ചു. നാട്ടിൽ നിന്ന് നൃത്ത ഇനങ്ങളുടെ വിധി നിർണ്ണയിക്കുന്നതിനു വേണ്ടി  കലാമണ്ഡലം സുജാത ടീച്ചർ, കലാമണ്ഡലം ധന്യ, സരിത കലാക്ഷേത്ര  തുടങ്ങിയ പ്രശസ്തരായ ആളുകളാണ് സമാജത്തിൽ വന്നിട്ടുണ്ടായിരുന്നത് .

ഈ വർഷത്തെ കലാതിലകമായി ആഷി മേരി ഹെനെസ്റ്റ് കലാപ്രതിഭയായി അതുൽ കൃഷ്ണ ജി എന്നിവരെ തിരഞ്ഞെടുത്തു. ബാലപ്രതിഭ ആഡം മാത്യു ആന്റണി, ബാലതിലകം അമ്രീൻ ഉണ്ണി കൃഷ്ണൻ.  സംഗീത രത്‌ന പ്രണവ് ശങ്കർ എം, സാഹിത്യ രത്‌ന  ഹർഷിത ജി നമ്പ്യാർ, നാട്യ രത്‌ന ആഷി മേരി ഹെനെസ്റ്റ് എന്നിവറെയും, ഗ്രൂപ്പ് 1 ചാമ്പ്യൻ ലക്ഷ്മി സുധീ ർ ,ഗ്രൂപ്പ് 2 ചാമ്പ്യൻ നന്ദിത അശോക്, ഗ്രൂപ്പ് 3 ചാമ്പ്യൻ സ്‌നേഹ മുരളീധരൻ, ഗ്രൂപ്പ് 4 ചാമ്പ്യൻ പ്രണവ് ശങ്ക ർ എം, ( നോൺ മെമ്പർ) ഗ്രൂപ്പ് 4 ചാമ്പ്യൻ അമീഷ ദേവൻ  ,ഗ്രൂപ്പ് 5 ചാമ്പ്യൻ നമ്രത പമ്പാ വാസൻ  എന്നിവരെയും തിടഞ്ഞെടുത്തു .

ബാലകലോത്സവത്തിന്റെ ജനറൽ കൺവീനർ  ശ്രീകുമാർ കെ യുടെ  നേതൃത്വത്തിൽ 50 ഓളം വളണ്ടിയർമാരാണ് കലോത്സവം നിയന്ത്രിച്ചത്  ഒന്നര മാസത്തോളം വിവിധ  വേദികളിലായാണ് മത്സരങ്ങൾ നടന്നത് ഓരോ  വർഷം കഴിയുംതോറും കുട്ടികളുടെ എണ്ണത്തിൽ വൻവർദ്ദന ആണ് ഉണ്ടാകുന്നത് ഇത് കലോത്സവത്തിന്റെ മികവിനെയാണ് കാണിക്കുന്നത് എന്നു ഭാരവാഹികൾ അറിയിച്ചു .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP