Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹറിൻ കേരളീയ സമാജം പ്രൊഫസർ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോൽസവം; ദ്വയം മികച്ച നാടകം

ബഹറിൻ കേരളീയ സമാജം പ്രൊഫസർ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോൽസവം; ദ്വയം മികച്ച നാടകം

ഹറിൻ കേരളീയ സമാജം പ്രൊഫസർ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോൽസവം വിജയികളെ പ്രഖ്യാപിച്ചു. സമാജം സെക്രട്ടറി എൻ .കെ.വീരമണി സ്വാഗതവും, പ്രസിഡണ്ട്.പി.വി.രാധാകൃഷ്ണ പിള്ള അധ്യക്ഷ പ്രസംഗവും,ഡ്രാമ ക്ലബ് കൺവീനർ അനിൽ സോപാനം നന്ദിപ്രകടനവും നടത്തി .ബിജു.എം.സതീഷ് യോഗം നിയന്ത്രിച്ചു .നാടക വിധി കർത്താക്കളായ മുരളി മേനോൻനാടകങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു.

ഹരിലാൽ,ബേബിക്കുട്ടൻ ആശംസാ പ്രസംഗം നടത്തി . ആകെ നാലു നാടകങ്ങളാണ് ഇത്തവണ മൽസരത്തിൽ പങ്കെടുത്തത് .ആദ്യ ദിവസത്തെ നാടകം- എന്റെ പുള്ളിപ്പൈ കരയണ് രചന-എ.ശാന്തകുമാർ,സംവിധാനം-രമേശ് ബേബിക്കുട്ടൻ,അവതരണം -രമേശ് ബേബിക്കുട്ടൻ,രണ്ടാം ദിവസത്തെ നാടകം.കാട്ടുമാക്കാൻ ഇപ്പോൾ കരയുന്നില്ല .രചന,സംവിധാനം-ബെൻ സുഗുണൻ,അവതരണം-ശശി തിരുവാങ്കുളം. മൂന്നാം ദിവസത്തെ നാടകം - ദ്വയം രചന-അഡ്വ .ജലീൽ,സംവിധാനം-ഹരീഷ് മേനോൻ,അവതരണംഹരീഷ് മേനോൻ- നാലാം ദിവസത്തെ നാടകം അഗ്‌നിവർഷ രചന-ഗിരീഷ് കർണാട്,സംവിധാനം-എസ് .ആർ .എം .കണ്ണൂർ,അവതരണം-കനൽ തിയ്യറ്റർ

നാടക മത്സര ഫലം -

മികച്ച ബാലനടൻ -അഗ്‌നി വർഷയിലെ മാസ്റ്റർ ശ്രീകുമാർ സന്തോഷ്
മികച്ച ചമയം-സജീവൻ കണ്ണപുരം
മികച്ച വെളിച്ച നിയന്ത്രണം -കൃഷ്ണ കുമാർ പയ്യന്നൂർ -നാടകം ദ്വയം-
മികച്ച സ്റ്റേജ് സെറ്റിങ് -ബിജു -നാടകം അഗ്‌നി വർഷ
മികച്ച പശ്ചാത്തല സംഗീതം -ഹരീഷ് മേനോൻ -നാടകം ദ്വയം
രണ്ടാമത്തെ മികച്ച നടി -ആരതി -നാടകം അഗ്‌നി വർഷ
മികച്ചനടി -ജയാ ഉണ്ണികൃഷ്ണൻ -നാടകം എന്റെ പുള്ളിപ്പയ്യ് കരയണ്
രണ്ടാമത്തെ മികച്ച നടൻ -രണ്ടു പേർ പങ്കിട്ടു -സജീവൻ നാടകം അഗ്‌നി വർഷ രമേശ് ബേബിക്കുട്ടൻ- നാടകം എന്റെ പുള്ളിപ്പയ്യ് കരയണ്
മികച്ചനടൻ -ജയശങ്കർ -നാടകം ദ്വയം
മികച്ച നാടക രചന -അഡ്വ .ജലീൽ അബ്ദുള്ള നാടകം ദ്വയം
മികച്ച രണ്ടാമത്തെ സംവിധായകൻ - രമേശ് ബേബിക്കുട്ടൻ- നാടകം എന്റെ പുള്ളിപ്പയ്യ് കരയണ്
മികച്ച സംവിധായകൻ-ഹരീഷ് മേനോൻ-നാടകം ദ്വയം
രണ്ടാമത്തെ മികച്ച നാടകം -അഗ്‌നി വർഷ
മികച്ച നാടകം - ദ്വയം
പ്രത്യേക ജൂറി പുരസ്‌കാരം -നാടകം എന്റെ പുള്ളിപ്പയ്യ് കരയണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP