Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബി കെ എസ് -ദേവ്ജി ബാലകലോത്സവം-2016 ഗ്രാൻഡ് ഫിനാലെയും സമ്മാന ദാനവും നാളെ

ബി കെ എസ് -ദേവ്ജി ബാലകലോത്സവം-2016  ഗ്രാൻഡ് ഫിനാലെയും സമ്മാന ദാനവും നാളെ

മനാമ: ഒന്നരമാസമായി നടന്നു വരുന്ന പ്രവാസി മലയാളി കുട്ടികളുടെ സർഗ്ഗവാസനനകളുടെ കലാമാമാങ്കമായ ദേവ്ജി- ബി. കെ.എസ് ബാലകലോത്സവം-2016 24ന് വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനത്തിൽ പ്രശസ്ത സിനിമാ താരം സുധീർ കരമന മുഖ്യാതിഥിയും ദേവ്ജി ജുവല്ലേര്‌സ് ഉടമ പ്രകാശ് ദേവ്ജി വിശിഷ്ടാതിഥിയും ആയിരിക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറൽസെക്രട്ടറി എൻ കെ വീരമണി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ദാശാബ്ധങ്ങളുടെ ചരിത്രമുള്ള ബാലകലോത്സവത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സമാജം അംഗം അല്ലാത്ത കുട്ടികൾക്കും പങ്കെടുത്തു മത്സരിക്കാനുള്ള അവസരം സമാജം നൽകിവരുന്നു. കേരളത്തിലെ സ്‌കൂൾ യുവജനോത്സവത്തിലെ അതെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇവിടെയും മത്സരങ്ങൾ സംഘടിപ്പിച്ചത് എന്ന് ജനറൽ കൺവീനർ ഡി.സലിം അറിയിച്ചു

ഓൺലൈൻ ആയാണ് ഈ വർഷവും ബാലകലോത്സവത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചത് 500 ഓളം കുട്ടികളാണ് ഇപ്രാവശ്യം മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നത് അഞ്ചു ഗ്രൂപ്പുകളിലായി വിവിധ വേദികളിലായി ഏതാണ്ട് 250 ഇനങ്ങളിൽ ആണു കുട്ടികൾ മാറ്റുരയ്ച്ചത്.

മുൻ വർഷങ്ങളിലെത് പോലെ ഈ വർഷവും കലാപ്രതിഭ, (3,4,5 ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം), കലാതിലകം, (3,4,5 ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം) ,ബാലതിലകം (1,2 ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം), ബാലപ്രതിഭ (1,2 ഗ്രൂപ്പുകളിലെ കുട്ടികൾ മാത്രം), സാഹിത്യരത്‌ന, സംഗീത രത്‌ന, നാട്യരത്‌ന കൂടാതെ വിവിധ ഗ്രൂപ്പ് ചാമ്പ്യന്മാർ എന്നിവർക്കായിരിക്കും അവാർഡ് നൽകുക എന്ന് സംഘാടകർ അറിയിച്ചു.

ലോകപ്രശസ്ത നർത്തകിമാർ ആയ ഡോ. ദീപ്തി ഓംചേരി ബല്ല, ചിത്ര വിശ്വേശ്വരൻ എന്നിവരാണ് ദേവ്ജി-ബി.കെ.എസ് ബാലകലോത്സവം-2016-ന്റെ നൃത്ത ഇനങ്ങളുടെ വിധി കർത്താക്കളായി നാട്ടിൽ നിന്നും എത്തിച്ചേർന്നത്.  കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ഡി.സലിമിനെ 39125889 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP