Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബി കെ എസ്സ് ചർച്ചാസദസ്സ് സംഘടിപ്പിക്കുന്നു

ബി കെ എസ്സ് ചർച്ചാസദസ്സ് സംഘടിപ്പിക്കുന്നു

മനാമ: ബഹറിൻ കേരളീയസമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ചർച്ചാസദസ്സ് സംഘടിപ്പിക്കുന്നു. 'എഴുത്തും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും' എന്ന വിഷയത്തിലാണ് ചർച്ചാസദസ്സ് നടത്തുന്നത്. സർഗ്ഗാത്മക പ്രവർത്തനമാണ് ഏറ്റവും ശക്തവും സ്വതന്ത്രവുമായ പ്രവർത്തനം. സർഗ്ഗാത്മകമായി ശോഭിക്കുന്ന എഴുത്തുകാർ അടിസ്ഥാനപരമായി മാറ്റങ്ങൾ സ്വപ്‌നം കാണുന്നവരാണ്. മനുഷ്യമനസ്സിന്റെ ആന്തരലോക രഹസ്യങ്ങൾ വെളിപ്പെടുത്തി വായനക്കാരന് നവീനമായ കാഴ്ചപ്പാട് പകരുന്നതായിരിക്കണം എഴുത്തുകൾ എന്നിങ്ങനെയുള്ള അഭിപ്രായഭിന്നതകൾ സമകാലിക ചർച്ചകളായി രൂപാന്തരപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് സമാജം സാഹിത്യവേദി ഇത്തരത്തിൽ ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. എട്ടിന് ശനിയാഴ്ച രാത്രി എട്ടിനാണ് പരിപാടി.

ബഹറിനിലെ പ്രശസ്തരായ എഴുത്തുകാർ, സാഹിത്യ പ്രവർത്തകർ, സാംസ്‌ക്കാരിക പ്രവർത്തകർ വിഷയങ്ങളെ ആധാരമാക്കി സംസാരിക്കുന്നു. ചർച്ചയിൽ എല്ലാ അക്ഷരസ്‌നേഹികൾക്കും പങ്കെടുത്ത് സംസാരിക്കാവുന്നതാണ്. ആരോഗ്യകരമായ ഒരു ചർച്ചാസദസാക്കി മാറ്റുവാൻ എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് സാഹിത്യവേദി അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 39168899, 39411610 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP