Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ മൈലാഞ്ചിയിടൽ രാവും മൈലാഞ്ചി ഇടൽ മത്സരവും

ഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ സമാജത്തിൽ പുരോഗമിക്കുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്‌ലി ജോർജ്ജ് ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാൽ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളിൽ മൈലാഞ്ചി രാവ് അരങ്ങേറും.

രാത്രി എട്ടുമണിക്ക് മൈലാഞ്ചി ഇടൽ മത്സരംവും സംഘടിപ്പിച്ചിട്ടുണ്ട് .വിദഗ്ധ ഡിസൈനർമാർ മത്സരത്തിൽ പങ്കെടുക്കും , വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. ബഹ്‌റിനിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ സംഗീത നൃത്ത പരിപാടികളും ഇതൊനോടനുബന്ധിച്ചു അരങ്ങേറും.

ഈദ് ആഘോഷങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഷാഫി പറകാട്ട 39464958 ശ്രീമതി സുമിത്ര പ്രവീൺ 33442528 എന്നിവരെ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP