Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ മാസം 21 മുതൽ ആഘോഷപരിപാടികൾക്ക് തുടക്കമാകും; കെസ് ചിത്രയും എസ് പിബിയും അടക്കം സംഗീത ലോകത്ത് പ്രമുഖർ സംഗീതവിരുന്നൊരുക്കും; ബഹ്റൈൻ കേരളീയ സമാജം ഈദ് ഓണാഘോഷം ' ശ്രാവണം 2018' ന് ഒരുക്കങ്ങൾ തകൃതി; ലോഗോ പുറത്തിറക്കി

ഈ മാസം 21 മുതൽ ആഘോഷപരിപാടികൾക്ക് തുടക്കമാകും; കെസ് ചിത്രയും എസ് പിബിയും അടക്കം സംഗീത ലോകത്ത് പ്രമുഖർ സംഗീതവിരുന്നൊരുക്കും; ബഹ്റൈൻ കേരളീയ സമാജം ഈദ് ഓണാഘോഷം ' ശ്രാവണം 2018' ന് ഒരുക്കങ്ങൾ തകൃതി; ലോഗോ പുറത്തിറക്കി

വർഷത്തെ ബഹറിൻ കേരളീയ സമാജം ഈദ് ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ 'ശ്രാവണം2018' പൂർത്തിയായി കൊണ്ടിരിക്കുന്നു. നൂറിലധികം അംഗങ്ങളുള്ള സംഘാടക സമിതി പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള സമാജം ആക്ടിങ് പ്രസിഡണ്ട് ദിലീഷ് കുമാർ വി എസ് , ജനറൽ സെക്രട്ടറി എംപി രഘു, വൈസ് പ്രസിഡന്റ് മോഹൻരാജ് ,ഈദ്, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ എൻ.കെ വീരമണി, ജനറൽ കോർഡിനേറ്റ്ര്ർ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾക്ക് നടന്നു വരുന്നു.

ശ്രാവണം 2018ന്റെഓഗസ്റ്റ് 21 മുതൽ വിവിധ മൽസരങ്ങളോടെ ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ വടംവലി, പൂക്കള മൽസരം. ഒപ്പന മൽസരം ,കബഡി കളി, പായസ മൽസരം, ഓണപുടവ മൽസരം, തിരുവാതിര മൽസരം, സിനിമാറ്റിക്ക് ഡാൻസ് മൽസരം തുടങ്ങി നിരവധി മൽസരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി സമാജം മെംബർമാരാല്ലാത്ത മലയാളികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ സമാജം അവസരമൊരുക്കുന്നതായി കേരളീയ സമാജം ഭരണ സമിതി അറിയിച്ചു.

ഓഗസ്റ്റ് 21ന് ഓണാഘോഷ പരിപാടികളുടെ കൊടിയേറ്റവും തുടർന്ന് വിവിധ പരിപാടികളും അരങ്ങേറും .കേരളത്തിൽ നിന്നെത്തിയ പ്രശസ്ത നാടക സംവിധായകനും അദ്ധ്യാപകനുമായ പ്രശാന്ത് നാരായണൻ സംവിധാനം ചെയ്യുന്ന മഹാസാഗരമെന്ന നാടകം അവതരിപ്പിക്കും, പ്രശസ്ത സാഹിത്യകാരൻ എം ടി യുടെ പന്ത്രണ്ടോളം കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നാടകം കേരളത്തിൽ ഇതിനകം പല സ്റ്റേജുകളിൽ അവതരിപ്പിക്കുകയും ശ്രദ്ധേയമാവുകയും ചെയ്തിരുന്നു, ബഹ്‌റിനിലെ അറുപതിലധികം നാടക പ്രവർത്തകരുടെ മാസങ്ങളായ പരീശീലനവും തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്, ഓഗസ്റ്റ് 22)0 തിയ്യതി നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന ഓണപലഹാര മേള സമാജം വനിത വിഭാഗത്തിന്റെയും ടീം ഒഫീഷ്യൽസ്ന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. സമാജം ചിൽ ഡ്രൻസ് വിങ് അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബും, തീറ്റ മത്സരവും ഉണ്ടായിരിക്കും. ബഹ്രൈനിലെ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. ഓഗസ്റ്റ് 23)0 തീയതി കായികമത്സര ഇനമായ കബഡി മത്സരവും വൈകുന്നേരം ഇന്ത്യയിൻ നിന്ന് എത്തുന്ന പ്രശസ്ത സിനിമാ പിന്നണി ഗായകർ അവതരിപ്പിക്കുന്ന ഈദ് സ്‌പെഷൽ ഗാനമേളയും മറ്റ് ഈദ് ആഘോഷ പരിപാടികളും ഉണ്ടായിരിക്കും. ഉത്രാട ദിനമായ ഓഗസ്റ്റ് 24)0 തീയതി പായസ മത്സരം,വടംവലി മത്സരം,പഞ്ചഗുസ്തി മത്സരം ,വിവിധങ്ങളായ ഓണക്കളികൾ തുടങ്ങിയ ഉണ്ടായിരിക്കും.

തിരുവോണ ദിവസമായ ഓഗസ്റ്റ് 25)0 തീയതി ബഹ്‌റൈനിലെ പ്രശസ്തരായ നൃത്ത അദ്ധ്യാപകർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ ഉണ്ടായിരിക്കും തുടർന്ന് ഓണപ്പുടവ മത്സരവും ഓണവുമായി ബന്ധപ്പെട്ടുള്ള സ്‌കിറ്റുകളും അരങ്ങേറും. ഓഗസ്റ്റ് 30)0 തീയതി, ചിൽ ഡ്രൻസ് വിങ് അവതരിപ്പിക്കുന്ന വിവിധ പരിപാടികളും, സിനിമാറ്റിക് സീൻ മത്സരവും, ഒപ്പന മത്സരവും നടക്കും തുടർന്ന് നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കും. ഒപ്പന മൽസരത്തിൽ ബഹ്‌റെനിലെ പ്രമുഖ ഗ്രുപ്പുകൾ പങ്കെടുക്കും. ഓഗസ്റ്റ് 31)0 തീയതി ഘോഷയാത്ര മത്സരവും ബഹ്രൈനിലെ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. ഓണം ഘോഷയാത്രയിൽ വ്യക്തികളും സമാജം സമ്പ് കമ്മിറ്റികൾ, ബഹ്‌റെ റെനിലെ വിവിധ കലാ സാംസ്‌ക്കാക്കാരിക സംഘടനകളാണ് പങ്കെടുക്കുക.

മികച്ച കലാരൂപങ്ങൾ, വേഷങ്ങൾ തുടങ്ങി നിരവധി മൽസരങ്ങൾക്ക് ക്യാഷ് പ്രൈസ് അടക്കം വിവിധ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. സെപ്റ്റംബർ 1)0 തീയതി സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന ഓണപാട്ടുകൾ നാടൻ പാട്ടുകൾ തുടങ്ങിയവയും തിരുവാതിര മത്സരവും ഉണ്ടായിരിക്കും. ബഹ്‌റൈനിലെ പ്രമുഖരെയും അന്നേ ദിവസം ചടങ്ങിൽ ആദരിക്കും.സെപ്റ്റംബർ 2)0 തീയതി സംഘഗാന മത്സരവും തുടർന്ന് ഫ്യുഷൻ ഡാൻസും മറ്റു നൃത്ത നൃത്യങ്ങളും

ഉണ്ടായിരിക്കും.സെപ്റ്റംബർ 3)0 തീയതി സമാജം മലയാള പാഠശാല നേതൃത്വം നൽകുന്ന വിവിധ പരിപാടികളും സിനിമാറ്റിക് ഡാൻസ് മത്സരവും ഉണ്ടായിരിക്കും. സെപ്റ്റംബർ 4)0 തീയതി രംഗോളി മത്സരവും തുടർന്ന് പ്രശസ്ത മലയാള സിനിമാ പിന്നണി ഗായകരായ രാകേഷ് ബ്രമ്മാനന്തനും സംഗീത പ്രഭുവും അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും. അന്നേ ദിവസം ബഹറൈനിൽ ബിസിനസ് രംഗത്ത് വിജയം കൈവരിച്ച പ്രമുഖ വ്യക്തികളെ ആദരിക്കും. സെപ്റ്റംബർ 5)0 തീയതി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ ചരടുപിന്നി ക്കള്ളി ഉണ്ടായിരിക്കും. നാട്ടിൽ അന്യം നിന്നുപോവുന്ന കലാരൂപമായ ചരട് പിന്നി കളിയുടെ ആവിഷ്‌ക്കാരം ഇത്തവണ ഓണാഘോഷങ്ങൾക്ക് വിത്യസ്തത നൽകും തുടർന്ന് 'ഉതുപ്പാന്റെ കിണർ' എന്ന സ്‌കിറ്റും ഉണ്ടായിരിക്കും.

സെപ്റ്റംബർ 6)0 തീയതി പ്രശസ്ഥ ഗായിക കെ എസ് ചിത്ര , സംഗീത സംവിധായകൻ ശരത്തും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നു ഉണ്ടായിരിക്കും. ബഹ്‌റൈനിലെ പ്രമുഖരെയും അന്നേ ദിവസം ചടങ്ങിൽ ആദരിക്കും. സെപ്റ്റംബർ 7)0 തീയതി രാവിലെ 10 മണി മുതൽ പൂക്കള മത്സരവും വിവിധ കലാപരിപാടികളും തുടർന്ന് രാത്രി 8 മണിക്ക് എസ്‌പി. ബാലസുബ്രമണ്യവും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

മൽസര ഇനങ്ങളെ കുറിച്ച് വിശദ വിവരങ്ങളറിയാനും രജിസ്റ്റർ ചെയ്യാനും എൻ.കെ. വീരമണി ,ജനറൽ കൺവീനർ 36421369, ഹരി കൃഷ്ണൻ ജനറൽ കോർഡി നെറ്റർ (66759824), ഓണപ്പുടവ മത്സരം -സുവിത രാകേഷ് (33362419), പായസമത്സരം- രാകേഷ് രാജപ്പൻ(39166184), പൂക്കള മത്സരം-ബിനു കരുണാകരൻ (36222524), തിരുവാതിര മത്സരം - അനു അനിൽ (39089371),പലഹാര മേള, തീറ്റ മത്സരം - മോഹിനി തോമസ്(39804013), ശശിധരൻ (39890640), ഒപ്പന മത്സരം- സജ്‌ന നൗഷാദ് (37793914),സിനിമാറ്റിക് ഡാൻസ് മത്സരം- ഉമ ഉദയൻ (36442356) kn\namänIv ko³' aÕcw- എൽദോ പൗലോസ് (39545643) കബഡി മത്സരം, വടം വലി മത്സരം, പഞ്ചഗുസ്തി മത്സരം- രാജേഷ് കോടോത്ത് (33890941) ഘോഷയാത്ര മത്സരം -മണികണ്ഠൻ പി ആർ (3640 3222) സംഘഗാന മത്സരം- ജയ രവികുമാർ (36782497) എന്നിവരെ വിളിക്കാവുന്നതാണ്.

സെപ്റ്റംബർ 14 വെള്ളിയാഴ്ച പ്രശസ്ത പാചക വിദഗ്ദ്ധ ൻ പഴയിടം മോഹന്നൻ നമ്പൂതിരിയുടെ നേതൃത്വത്തി ൽ 5000 പേർക്കുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നതായി സംഘാടകർ അറിയിച്ചു. ഉണ്ണികൃഷ്ണൻ പിള്ളയുടെ നേതൃത്വത്തി ൽ ഉള്ള ഓണസദ്യ കമ്മിറ്റിയാണ് ഓണസദ്യ ഒരുക്കങ്ങൾക്കുള്ള പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP