Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹറിൻ കേരളീയ സമാജം എക്‌സാം ഫോബിയ എന്ന വിഷയത്തിൽ സെമിനാറും ശില്പ ശാലയും സംഘടിപ്പിച്ചു

ബഹറിൻ കേരളീയ സമാജം എക്‌സാം ഫോബിയ എന്ന വിഷയത്തിൽ സെമിനാറും ശില്പ ശാലയും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഹറിൻ കേരളീയ സമാജം ചിൽഡ്രൻ പേട്രൺ കമ്മിറ്റിയുടെ ആഭുമുഖ്യത്തിൽ അഞ്ചാം ക്ലാസ്സ് മുതൽ ഉള്ള മുതിർന്ന വിദ്യാർത്ഥികൾക്കായി 'എക്‌സാം ഫോബിയ ' എന്ന വിഷയത്തിൽ സെമിനാറും ശില്പ ശാലയും സംഘടിപ്പിച്ചു. പ്രശസ്ത പരിശീലകനും, മനഃശാസ്ത്ര വിദഗ്ദ്ധനും, ഇന്റർനാഷണൽ മാസ്റ്റർ ട്രെയ്‌നറും ആയ. ഡോക്ടർ. പോൾ തോമസ് ആണ് ക്ലാസ്സിന് നേതൃത്തം നൽകിയത്.

ഇപ്പോൾ പ്രത്യേകിച് പരീക്ഷ കാലഘട്ടത്തിൽ എങ്ങിനെ പരീക്ഷയെ അഭിമുകീകരിക്കണം എന്ന് ശാസ്ത്രീയമായി ഗെയിംസിലൂടെയും, ഉദാഹരണങ്ങളിലൂടെയും അതോടൊപ്പം പരീക്ഷ എഴുതുമ്പോൾ എന്തുകൊണ്ട് ഭയമുണ്ടാകുന്നു ആ ഭയം എങ്ങിനെ മാറ്റിയെടുക്കാം എന്നീ വിഷയങ്ങളിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഡോക്ടർ പോൾ വളരെ വിശദമായി വിവരിച്ചു കൊടുത്തു.

ചടങ്ങിൽ സമാജം പ്രസിഡണ്ട്. പി വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി. വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് എന്നിവർ സംസാരിച്ചു.രക്ഷിതാക്കളും കുട്ടികളും അടക്കം 300ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. പേട്രൺ കമ്മിറ്റി അംഗങ്ങളായ കൺവീനർ മനോഹരൻ പാവറട്ടി, ജോയിന്റ് കൺവീനർമാരായ സജി കെ. എസ്, സുവിത രാകേഷ്, മറ്റു കമ്മറ്റി അംഗങ്ങളായ മണികണ്ഠൻ, സോണി, ഹീര ജോസഫ്, ഗണേശ്‌കുമാർ, രേണു ഉണ്ണികൃഷ്ണൻ, അനു ആഷ്ലി, സാരംഗി ശശി, രമ്യ ബിനോജ്, വിജിന സന്തോഷ്, ജോജി വർഗീസ്, എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. മനോഹരൻ പാവറട്ടി നന്ദി പ്രകടിപ്പിച്ചുകൊണ്ട് ചടങ്ങ് അവസാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP