Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവിനാലും ശ്രദ്ദേയമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം മെഡിക്കൽ ക്യാമ്പ്

ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവിനാലും ശ്രദ്ദേയമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം മെഡിക്കൽ ക്യാമ്പ്

മനാമ: ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ സഹകരണത്തോടെ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം യൂത്ത്വിംഗും ലേഡീസ് വിംഗും ചേർന്ന് ബോധവൽക്കരണ സെമിനാറും സൗജന്യ വൈദ്യ പരിശോധനയും അന്താരാഷ്ട്ര വനിതാ ദിനാചരണവും സംഘടിപ്പിച്ചു. പരിപാടി വർധിച്ച ജന പങ്കാളിത്തത്താൽ ശ്രദ്ധേയമായി.

ഷിഫിൽ നടന്ന പരിപാടി ബിഎംബിഎഫ് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ അധ്യക്ഷനായി. ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ സിഇഒ ഹബീബ് റഹ്മാൻ, ലോക കേരള സഭാഗം എസ്വി ജലീൽ, സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, ഇബ്രാഹിം അദ്ഹം, വേണു ഗോപാൽ, ഗഫൂർ കയ്പമംഗലം, റാഷിദ് കണ്ണങ്കോട്ട് എന്നിവർ ആശംസയർപ്പിച്ചു. ബിഎംബിഎഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതവും ക്യാമ്പ് കോ ഓർഡിനേറ്റർ കാസിം പാടത്തകായിൽ നന്ദിയും പറഞ്ഞു.

ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ് വനിതാ ദിന സന്ദേശം നൽകി. തുടർന്ന് കേക്ക് മുറിച്ച് വനിതാ ദിനം ഉദ്ഘാടനം ചെയ്തു. ഐശ്വര്യ അവതാരികയായി.

ബോധവൽക്കരണ സെമിനാറിൽ 'ജീവിത ശൈലീ രോഗങ്ങൾ' എന്ന വിഷയത്തിൽ ഡയബറ്റോളജിസ്റ്റും സ്പെഷ്യലിസ്റ്റ് ഇന്റേണൽ മെഡിസിനുമായ ഡോ. ബിജു മോസസ്, 'ഹൃദയാഘാതം ലക്ഷണങ്ങളും കാരണങ്ങളും' എന്ന വിഷയത്തിൽ കാർഡിയോളജിസ്റ്റ് ഡോ. മനു ഭാസ്‌കറും സംസാരിച്ചു. റഹ്മത്ത് അബദുൽ റഹ്മാൻ അവതാരികയായി.

മെഡിക്കൽ ക്യാമ്പിൽ വൻ തിരക്കാന്ന് അനുഭവപ്പെട്ടത് . രാവിലെ 7.30 മുതൽ ഉച്ച് 1 വരെ നീണ്ട ക്യാമ്പ്.425 പേർ പങ്കെടുത്തു. കാർഡിയോളജിസ്റ്റ് ഡോ. മനു ഭാസ്‌കർ, ജനറൽ ഫസിഷ്യന്മാരായ ഡോ. നിജേഷ് മേനോൻ, ഡോ. ജിബി കോശി എന്നിവർ വൈദ്യ പരിശോധനക്ക് നേതൃത്വം നൽകി. ക്യാമ്പിൽ രജിസ്റ്റർ ചെയ്തവർക്ക് കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, ബ്ലഡ് ഷുഗർ എന്നീ സൗജന്യ ലാബ് പരിശോധനകൾ നടത്തി. കാർഡിയോളജിസ്റ്റ് നിർദേശിച്ചവർക്ക് സൗജന്യമായി ഇസിജിയും നൽകി. ലാബ് പരിശോധനകളിൽ വ്യതിയാനം കാണുന്നവർക്ക് ഒരാഴചക്കകം ഒരു കൺസൾട്ടേഷൻ സൗജന്യമാണ്. കൂടാതെ തുടർ ലാബ് ടെസ്റ്റുകളിൽ 20 ശതമാനം ഡിസ്‌കൗണ്ടും നൽകും.

മെഡിക്കൽ ക്യാമ്പിന് അൻവർ കണ്ണൂർ,മണികണ്ഠൻ, മൊയ്തീൻ ഹാജി. ഷെമീർ ഹംസ, അജീഷ്.സനു. ജിത്തു. മൻസൂർ, മൂസഹാജി, ആനന്ദ്, സഅദത്ത്, ഷിഫ ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി. ഐസിആർഎഫ ചെയർമാൻ അരുൾ ദാസ്, സാമൂഹ്യ പ്രവർത്തകരായ അബ്രഹാം ജോൺ, റിയാസ് തരിപ്പയിൽ .അനീഷ് കെ വി.അശറഫ് മായഞ്ചേരി. ജ്യോതി മേനോൻ. നാസർ മഞ്ചേരി, സേവി മാത്തുണ്ണി, വർഗീസ് കാരയ്ക്കൽ, സൽമാനുൽ ഫാരിസ് .സന്ദീപ്. തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ പതിനഞ്ചാമത് വാർഷിക കർമ്മ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP