Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രെയിൻ ട്യൂമർ ബാധിച്ച പ്രവാസി ചികിത്സ സഹായം തേടുന്നു

ബ്രെയിൻ ട്യൂമർ ബാധിച്ച പ്രവാസി ചികിത്സ സഹായം തേടുന്നു

മനാമ: റിഫയിൽ വീട്ടു ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന തിരുവനന്തപുരം തുളിക്കോട്  സ്വദേശി അബ്ദുൾ അസിസ് അൻസാരി ബ്രെയിൻ ട്യുമർ ബാധിച്ച് ചികിത്സിക്കുവാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നു. അൽ ഹിലാൽ ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ ബ്രയിൻ ട്യുമർ ആണെന്ന് ഡോക്ടർമാർ സ്ഥിതീകരിക്കുകയും എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തണമെന്ന് നിർദേശിക്കുകയും ചെയ്തിരിക്കുകയാണ്.

ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കുകയും തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിൽ ചെക്കപ്പ് ചെയ്ത ശേഷം ചേർത്തല കെ വി എം ആശുപത്രിയിൽ തുടർ ചികിത്സക്കായി അഡ്‌മിറ്റ് ആയിരിക്കുകയാണിപ്പോൾ അബ്ദുൾ അസീസിനെ. ഏകദേശം നാലു ലക്ഷത്തോളം രൂപ ഓപ്പറേഷന്  മാത്രം ചെലവ് വരും. ഓപ്പറേഷന് ശേഷം 15 ദിവസത്തോളം ആശുപത്രിയിൽ ചിലവഴിക്കേണ്ടി വരും .കൂടാതെ തുടർ ചികിത്സക്കും വലിയൊരു തുക ആവശ്യമായിട്ടുണ്ട്.

കഴിഞ്ഞ 22 വർഷമായി ബഹ്‌റിനിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്ന അസീസിന്റെ വരുമാനത്തെ ആശ്രയിച്ചാണ്  ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ജീവിക്കുന്നത്.
ഇത്രയും നാളത്തെ സമ്പാദ്യം കൊണ്ട് ഒരു വീട് ഉണ്ടാക്കിയെങ്കിലും അതിന്റെ പണി പാതി വഴിയിൽ നിൽക്കുകയാണ്. നല്ലവരായ പ്രവാസി സുഹൃത്തുക്കളിൽ നിന്നും അദ്ദേഹം സഹായം തേടുന്നു. കൂടുതൽ വിവരങ്ങൾക്ക് അസീസിന്റെ ബന്ധു ഷാനു (33284867)വുമായി ബന്ധപ്പെടാം. സഹായിക്കുവാൻ താല്പര്യമുള്ള ആളുകൾ താഴെക്കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് നേരിട്ട് സഹായം അയക്കാവുന്നതാണ്  ,(ഷമീർ എ,  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം, sbin0000941,Account
No:30126293183)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP