Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ ക്ലബ്ബിൽ ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസ് ശനിയാഴ്ച

ഇന്ത്യൻ ക്ലബ്ബിൽ ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസ് ശനിയാഴ്ച

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ ക്ലബ് വനിതാവിഭാഗവും കാൻസർ കെയർ ഗ്രൂപ്പും ആസ്റ്റർ ക്ലിനിക്കിന്റെ സഹകരണത്തോടെ ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടി നടത്തുന്നു. ലോക ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 19 ശനിയാഴ്ച വൈകീട്ട് 7:30 മുതൽ 9:30 വരെ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന സെമിനാറിൽ ബഹ്റൈൻ കാൻസർ സൊസൈറ്റി, സൽമാനിയ കാൻസർ വിഭാഗം പ്രതിനിധികൾ സംസാരിക്കുമെന്ന് കാൻസർ കെയർ ഗ്രൂപ്പ് പ്രെസിഡന്റ് ഡോ: പി.വി. ചെറിയാൻ അറിയിച്ചു.

തുടർന്ന് ആസ്റ്റർ ക്ലിനിക്കിലെ വനിതാ ഡോക്ടർ സ്ത്രീകൾക്ക് മാത്രമായി ബ്രസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള പരിശീലനം, പ്രതിരോധ ചികിത്സാ രീതികൾ എന്നിവ വിശദീകരിക്കും.

പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും കുടുംബ സമേതം ക്ഷണിക്കുന്നതായി ഇന്ത്യൻ ക്ലബ് പ്രെസിഡന്റ് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ് എം. ജെ., കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP