Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് 19 ടാസ്‌ക്ഫോഴ്സ് സേവനം ഇന്നു മുതൽ നാലു ദിവസം ഷിഫയിൽ; പ്രവാസികൾക്കായി ഈ സേവനം ലഭ്യമാക്കുന്നത് ആരോഗ്യ മന്ത്രാലയവും എൻഎച്ച്ആർഎയും സഹകരിച്ച്

കോവിഡ് 19 ടാസ്‌ക്ഫോഴ്സ് സേവനം ഇന്നു മുതൽ നാലു ദിവസം ഷിഫയിൽ; പ്രവാസികൾക്കായി ഈ സേവനം ലഭ്യമാക്കുന്നത് ആരോഗ്യ മന്ത്രാലയവും എൻഎച്ച്ആർഎയും സഹകരിച്ച്

സ്വന്തം ലേഖകൻ

മനാമ: ദേശീയ സുരക്ഷാ കാമ്പയ്ന്റെ ഭാഗാമയി പ്രവാസികളിൽ കൊറോണവൈറസ്(കോവിഡ്-19) റാൻഡം പരിശോധന നടത്തുന്ന കോവിഡ്-19 ടാസ്‌ക്ഫോഴ്സ് സേവനം ഷിഫയിലും. തിങ്കളാ്ഴച രാവിലെ മുതൽ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ പ്രവാസികൾക്കായി പരിശോധന ആരംഭിച്ചു. ആരോഗ്യ മന്ത്രാലയവും എൻഎച്ച്ആർഎയും സഹകരിച്ചാണ് പ്രവാസികൾക്കായി ഈ സേവനം ലഭ്യമാക്കുന്നത്.

ഇന്നു (തിങ്കളാഴ്ച) മുതൽ നാലു ദിവസം യൂണിറ്റിന്റെ സേവനം ഷിഫയിൽ ലഭ്യമായിരിക്കും. പകൽ ദിവസങ്ങളിൽ പ്രതിദിനം 50 പേർക്കാണ് പരിശോധന നടത്തുക. ശ്വാസ തടസം, ചുമ, തൊണ്ട വേദന, പനി പോലുള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പരിശോധിച്ച് ആവശ്യമെങ്കിൽ കോവിഡ് ടെസ്റ്റ് നടത്തും. പരിശോധനാ ഫലം പിറ്റേ ദിവസം ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ ലഭ്യമായിരിക്കും. ഈ സൗകര്യം നാലു ദിവസം മാത്രമാണ് ഷിഫയിൽ ലഭ്യമായിരിക്കുകയെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 17288000 / 16171819 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP