Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടി; കാലതാമസം ഒഴിവാക്കാൻ ഏകജാലക സംവിധാനം വേണമെന്ന ആവശ്യം ഉയരുന്നു

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടി; കാലതാമസം ഒഴിവാക്കാൻ ഏകജാലക സംവിധാനം വേണമെന്ന ആവശ്യം ഉയരുന്നു

മനാമ: ബഹ്റൈനിൽ വെച്ച് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് ഇപ്പോൾ തുടരുന്ന രീതി കാലതാമസം ഉണ്ടാക്കുന്നുവെന്നും, പ്രത്യേകിച്ചും ഒഴിവു ദിവസ്സങ്ങളിൽ ബന്ധുക്കൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും, ഇതൊഴിവാക്കുവാൻ ഏക ജാലക സംവിധാനത്തിനായി അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും, പൊതു സമൂഹവും വിവിധ സംഘടനാ - സാമൂഹിക നേതാക്കളും ഇത് ഏറ്റെടുക്കണമെന്നും സാമൂഹിക പ്രവർത്തകനായ കെ.ടി. സലിം അഭ്യർത്ഥിച്ചു.

ഇപ്പോൾ ഒരു പ്രവാസി ബഹ്റൈനിൽ നിര്യാതനായാൽ മോർച്ചറിയിൽ നിന്നും ലഭിക്കുന്ന കോസ് ഓഫ് ഡെത്ത് പേപ്പറുമായി ബർത്ത് ആൻഡ് ഡെത്ത് വിഭാഗത്തിൽ നിന്നും ഡെത്ത് സർട്ടിഫിക്കറ്റ് , പിന്നീട് എംബസ്സിയിൽ നിന്നുള്ള രേഖകൾ, മിനിസ്ട്രി ഓഫ് ഫോറിൻ അഫേഴ്സ് , സിഐ.ഡി. നോഒബ്‌ജെക്ഷൻ സർട്ടിഫിക്കറ്റുകൾ എന്നിവക്കായി പലയിടങ്ങളിലും കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കി, ഏക ജാലക സംവിധാനത്തിൽ ഒരു ഓഫീസിൽ മാത്രം രേഖകൾ സമർപ്പിക്കുവാൻ സാധിക്കും. പ്രവാസികളുടെ മരണ നിരക്ക് കൂടിവരുന്നതിനാലും, ഒഴിവ് ദിവസ്സനങ്ങളിൽ ഡെത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുകയും ചെയ്യുന്നതിനാൽ ഈ ആവശ്യത്തിന് കൂടുതൽ പ്രസക്തി ഉണ്ട്.

ഗൾഫിലെ മറ്റൊരു രാജ്യത്ത് ഏക ജാലക സംവിധാനം നടപ്പിലാക്കിയ കാര്യവും ഇത്തരുണത്തിൽ പ്രസക്തമാണ്. ഏക ജാലക സംവിധാനം നിലവിൽ വന്നാൽ വിവിധ ഓഫീസുകൾ കയറി ഇറങ്ങുന്നതിന് ഏജന്റ്റുമാരെ ഏൽപ്പിക്കുന്ന രീതി അവസാനിപ്പിക്കുവാനും കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP