Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേവികയ്ക്കു നീതി ഉറപ്പു വരുത്തുക, പാവപ്പെട്ടവർക്ക് ഓൺലൈൻ ക്ലാസ് ഉറപ്പു വരുത്തുക, എം സ് ഫ് മലപ്പുറം ഡിഡി ഓഫീസ് മാർച്ചിന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യം!

ദേവികയ്ക്കു നീതി ഉറപ്പു വരുത്തുക, പാവപ്പെട്ടവർക്ക് ഓൺലൈൻ ക്ലാസ് ഉറപ്പു വരുത്തുക, എം സ് ഫ് മലപ്പുറം ഡിഡി ഓഫീസ് മാർച്ചിന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യം!

സ്വന്തം ലേഖകൻ

വേണ്ടത്ര സൗകര്യങ്ങളും ബോധവൽക്കരണവും ഉറപ്പ് വരുത്താതെ ഏകപക്ഷീയമായ ഓൺലൈൻ ക്ലാസ് നടത്തുന്ന കേരള സർക്കാർ നയങ്ങൾക്കെതിരെയും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത കാരണത്താൽ ആത്മഹ ത്യ ചെയ്ത മലപ്പുറം ജില്ലയിലെ വളാഞ്ചേരി ഇരിമ്പ്ളിയം സ്വദേശിനി ദേവിക എന്ന പാവപെട്ട വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കുകയും ചെയ്യണമെന്ന ആവശ്യവുമായി ബഹ്‌റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി.

ഏകദേശം രണ്ടരലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ടിവിയോ സ്മാർട്ഫോണോ ഇല്ല എന്ന റിപ്പോർട്ട് വന്നതിനു ശേഷവും വേണ്ടത്ര സജ്ജീകരണങ്ങൾ ഒരുക്കാതെ ഓൺലൈൻ ക്ലാസ് തുടങ്ങിയതുകൊണ്ട് നിരവധി വിദ്യാർത്ഥികളാണ് നിലവിൽ മാനസിക സംഘർഷം അനുഭവിക്കുന്നത്.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ ക്ലാസ്സുകളെ കുറിച്ച് മതിയായ ബോധവൽക്കരണം നൽകാതെയും വേണ്ടത്ര സൗകര്യങ്ങൾ വിദ്യാർത്ഥികൾക്കു ഉണ്ട് എന്ന് ഉറപ്പു വരുത്താതെയും കേരള സർക്കാർ നടത്തിയ എടുത്തു ചാട്ടത്തിന്റെ പരിണിത ഫലമാണ് വളരെ മിടുക്കിയായ പാവപ്പെട്ട ഒരു വിദ്യാർത്ഥിനിയുടെ ദാരുണാന്ത്യത്തിൽ കലാശിച്ചത് എന്നത് ഏറെ സങ്കടകരമായ വസ്തുതയാണ് .

മതിയായ സജ്ജീകരങ്ങൾ ഒരുക്കിയതിന് ശേഷം ഓൺലൈൻ ക്ലാസുകൾ പുനരാരംഭിക്കുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം ഡി.ഡി ഇ ഓഫീസിലേക്ക് മാർച്ച് നടത്തിയ എം.എസ്.എഫ് നേതാക്കൾക്കും,പ്രവർത്തകർക്കും കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യം അറിയിക്കുന്നതോടപ്പം എം എസ് എഫ് സംസ്ഥാന, ജില്ലാ നേതാക്കളെയും, പ്രവർത്തകരെയും ക്രൂരമായി മർദ്ധിച്ച പിണറായി പൊലീസ് നടപടിക്കെതിരെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു, ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്ത കാരണത്താൽ ജീവൻ കളയേണ്ടിവന്ന പാവപ്പെട്ട സഹോദരി പ്രൊഫസര്മാരായ രണ്ട് വിദ്യാഭ്യാസ മന്ത്രിമാരുള്ള കേരളത്തിലാണന്നുള്ള കാര്യം വളരെ ലജ്‌ജാവാഹമാണ്. ഇനിയെങ്കിലും പിണറായി സർക്കാർ കൊറോണ കാലഘട്ടത്തിൽ ബദൽ വിദ്യാഭ്യാസ മാർഗ്ഗങ്ങൾ നടപ്പിലാക്കുമ്പോൾ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ ക്‌ളാസിൽ പങ്കെടുക്കാനുള്ള വേണ്ടത്ര ഡിജിറ്റൽ സൗകര്യം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ട് പോകണമെന്നും അല്ലാതെ വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്‌ദിക്കുന്ന എം എസ് എഫ് പോലുള്ള സംഘടനകളെ അടിച്ചമർത്താനാണ് ഭാവമെങ്കിൽ ഇടത്പക്ഷ സർക്കാർ കനത്ത വില നൽകേണ്ടി വരുമെന്നും കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP