Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു; ബഹ്‌റൈനിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ഏതൊരാൾക്കും ഏത് സമയത്തും സംഘടനയുടെ ഹെല്പ് ഡെസ്‌ക്കിനെ സമീപിക്കാമെന്ന് ഭാരവാഹികൾ

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു;  ബഹ്‌റൈനിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ഏതൊരാൾക്കും ഏത് സമയത്തും സംഘടനയുടെ ഹെല്പ് ഡെസ്‌ക്കിനെ സമീപിക്കാമെന്ന് ഭാരവാഹികൾ

സ്വന്തം ലേഖകൻ

മനാമ: വൈ സി സി ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു.കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ജോലിക്ക് പോകുവാൻ സാധിക്കാതെയും,കൃത്യമായി ശമ്പളം ലഭിക്കാതെ ഇരിക്കുന്ന ആളുകക്ക് അരി,എണ്ണ,പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ കിറ്റാണ് ഐ വൈ സി സി ഹെല്പ് ഡിസ്‌കിന്റെ കീഴിൽ നൽകി തുടങ്ങിയത്.

ഐ വൈ സി സി ദേശീയ പ്രസിഡന്റ് അനസ് റഹീം വിതരണത്തിന് തെയ്യാറാക്കിയ കിറ്റുകൾ ഔദ്യോഗികമായി ചാരിറ്റി വിങ് കൺവീനർ മണികണ്ഠന് ഗണപതിക്ക് കൈമാറി,ദേശീയ ട്രഷർ നിധീഷ് ചന്ദ്രൻ സന്നിഹിതനായിരുന്നു.ബഹ്റൈനിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ഏതൊരാൾക്കും ഏത് സമയത്തും സംഘടനയുടെ ഹെല്പ് ഡെസ്‌ക് നെ സമീപിക്കാം. ഐ വൈ സി സി ഹെല്പ് ഡെസ്‌ക് നമ്പർ:38285008

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP