Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ.സാലിം ഫൈസി കൊളത്തൂർ ബഹ്‌റൈനിലെത്തുന്നു

ഡോ.സാലിം ഫൈസി കൊളത്തൂർ ബഹ്‌റൈനിലെത്തുന്നു

മനാമ: പ്രമുഖ വാഗ്മിയും എഴുത്തുകാരനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂർ ബഹ്റൈനിലെത്തുന്നു.മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് മാർച്ച് 28 മുതൽ ഏപ്രിൽ 6 വരെ സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ദശദിന കാന്പയിനിൽ വിവിധ വി്ഷയങ്ങളിൽ പഠന ക്ലാസ്സുകൾ അവതരിപ്പിക്കാനാണ് അദ്ദേഹം പ്രധാനമായും ബഹ്‌റൈനിലെത്തുന്നത്.

പത്തു ദിവസം നീണ്ടു നിൽക്കുന്ന കാന്പയിനിൽ ത്വിബ്ബുനബി (പ്രവാചക വൈദ്യം), പാരന്റിങ് സൈക്കോളജി, ടീനേജ് മീറ്റ്, ഇസ്ലാമിക് ഗൈനക്കോളജി തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം ക്ലാസെടുക്കും.

മത ഭൗതിക മേഖലകളിൽ ഒരു പോലെ പാണ്ഢിത്യവും ബിരുദവും നേടിയ അദ്ദേഹം സംഘടനാ രംഗത്തും സജീവമാണ്, ശ്രീലങ്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റിയിൽ നടന്ന റിസർച്ചിനെ തുടർന്നായിരുന്നു പ്രവാചക വൈദ്യത്തിൽ സാലിം ഫൈസി ഡോക്ടറേറ്റ് നേടിയത്. നേരത്തെ 2015ലും സാലിം ഫൈസി ബഹ്‌റൈനിലെത്തിയിരുന്നു. അന്ന് അദ്ദേഹം നടത്തിയ വിവിധ പഠന ക്ലാസ്സുകൾ ഏറെ ശ്രദ്ധേയമായിരുന്നു.വിവിധ വിഷയങ്ങളിലായി അദ്ദേഹം നടത്തി വരുന്ന പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും യൂടൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലും ഇപ്പോൾ വൈറലാണ്. കൂടുതൽ വിവരങ്ങൾക്ക്- 00973-34007356

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP