Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈനിൽനിന്നുള്ള 'കമല ' ഡാൻസ് ഡ്രാമ സൂര്യാ ഫെസ്റ്റിൽ

ബഹ്റൈനിൽനിന്നുള്ള 'കമല ' ഡാൻസ് ഡ്രാമ സൂര്യാ ഫെസ്റ്റിൽ

മനാമ:ബഹ്‌റൈനിലെ ഏതാനും കലാകാരന്മാരുടെ കൂട്ടായ്മയിൽ പിറന്ന പൂർണമായും ബഹറിനിൽനിർമ്മിച്ചു അവതരിപ്പിക്കപ്പെട്ട 'കമല' എന്നഡാൻസ്ഡ്രാമ സൂര്യയുടെ ബാനറിൽ വീണ്ടും തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ അവതരിപ്പിക്കുമെന്ന് കമലയുടെ അണിയറ പ്രവർത്തകരും ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് 10 നു അരങ്ങേറുന്ന ഈ പരിപാടിക്കുവേണ്ടി ബഹ്‌റൈനിൽ നിന്നുള്ള വലിയ സംഘം തന്നെ നാട്ടിലേയ്ക്ക് പുറപ്പെടുമെന്നും ഭാരവാഹികൾ പറഞ്ഞു. ഹെർമൻ ഹെസ്സെയുടെ സിദ്ധാർഥ എന്ന നോവലിലെ കഥാപാത്രമായ കമലയുടെ ജീവിതമാണ് നൃത്താവിഷ്‌കാരമാക്കി മാറ്റിയത്.ബഹ്‌റൈനിലെ കലാകാരി സ്‌നേഹ അജിത്താണ് ഈ നൃത്തശിൽപ്പത്തിൽ കമലയായി അരങ്ങിലെത്തുന്നത്. നൃത്താധ്യാപിക വിദ്യാ ശ്രീകുമാറാണ് ഇതിന്റെ ആവിഷ്‌കാരവും നൃത്ത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.മാർച്ചു മാസത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ ഫെസ്റ്റിവലിന്റെ വിവിധ പരിപാടികളിൽ ഇത്തവണ ഈ പരിപാടികൂടി ഉൾപ്പെടുത്തിയതായി ഭാരവാഹികൾ പറഞ്ഞു.

എൽ സമ്പത്ത്കുമാറിന്റെ സംസ്‌കൃതത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനംനടത്തിആലപിച്ചിരിക്കുന്നത്പ്രശസ്തസംഗീതജ്ഞനായപാലക്കാട്ശ്രീറാമാണ്. തിരക്കഥഎഴുതിയിരുക്കുന്നത്ശ്രീകുമാർ രാമക്രഷ്ണനുമാണ് ബഹ്‌റൈൻ കേരളീയസമാജം ആക്ടിങ്പ്രസിഡന്റും സൂര്യബഹ്‌റൈൻഎക്‌സിക്യൂട്ടീവ് കമ്മിറ്റിമെമ്പറുമായ മാഹൻരാജ്,ബഹ്‌റൈന് കേരളീയ സമാജം ജനറല്‌സെക്രട്ടറി എം പി രഘു , സമാജം ഭരണസമിതി അംഗങ്ങൾവർഗീസ്‌കാരക്കൽ-സൂര്യബഹ്‌റൈൻ ചാപ്റ്റർ,ശ്രീകുമാർ, , സ്‌നേഹ അജിത്ത്, ശാരദഅജിത്, അജിത്കുമാർ എന്നിവരും പത്രസമ്മേളനത്തിൽസംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP