Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംസ് കലാനിലയം നാടകവേദിയുടെ നാടകം ജീവിക്കുന്ന ബലികുടീരങ്ങൾ അരങ്ങിലെത്തി

സിംസ് കലാനിലയം നാടകവേദിയുടെ നാടകം ജീവിക്കുന്ന ബലികുടീരങ്ങൾ അരങ്ങിലെത്തി

സ്വന്തം ലേഖകൻ

'നാടകം. ... സിറോ മലബാർ സൊസൈറ്റിയുടെ നാടകവേദിയായ സിംസ് കലാനിലയം നാടകവേദിയുടെ ആദ്യ നാടകം കഴിഞ്ഞദിവസം സിംസ് അങ്കണത്തിൽ അരങ്ങേറി. വയസ്സായി എന്ന ഒരൊറ്റ കാരണം കൊണ്ട് ജീവിതത്തിന്റെ സായന്തനങ്ങൾ വൃദ്ധസദനങ്ങളിൽ ഒറ്റപ്പെട്ട തുരുത്തുകളിൽ ശിഷ്ടകാലം ഹോമിക്കേണ്ടി വരുന്നവൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ വേദനകൾ ആയിരുന്നു, നാടകത്തിലെ പ്രമേയം.

സീറോ മലബാർ സൊസൈറ്റിയുടെ പ്രസിഡന്റ് ചാൾസ് ആലുക്ക നാടകം ഉദ്ഘാടനം ചെയ്തു.നാടകത്തിലെ രചനയും സംവിധാനവും നിർവഹിച്ച റോയി സി ആന്റണിയെയും,അരങ്ങിലെത്തിയ എല്ലാ നടീനടന്മാരെയും സൊസൈറ്റിയിലെ മുഴുവൻ അംഗങ്ങളും പ്രശംസിച്ചു. കാലം തേടുന്ന വലിയൊരു പ്രമേയമാണ് ഈ നാടകത്തിന്റെതെന്ന് ചടങ്ങിൽ സംസാരിച്ച സെക്രട്ടറി ജെയിംസ് മാത്യു പറഞ്ഞു.

ജെയിൻ ബെന്നി, ഷിബു, മത്തായി, ജെയിംസ് ജോസഫ്, ജയ്‌സൺ, ഷിജു, റൂസോ, ഷൈജു,, ലിഫീ, പ്രിൻസ്.. എന്നിവർ അഭിനയിച്ചു. നാടകാവതരണത്തിന് ശേഷം' വയസ്സായാൽ വലിച്ചെറിയണോ' ???? എന്ന വിഷയത്തെ ആസ്പദമാക്കി കൊണ്ട് ചർച്ചയും നടന്നു. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പോൾ സി ആന്റണി, ബെന്നി വർഗീസ്, ചാൾസ് ആലുക്ക, സോജി മാത്യു, ജേക്കബ് വാഴപ്പിള്ളി, എന്നിവർ സംസാരിച്ചു. ഷിനോയ് പുളിക്കൻ ചർച്ചകളെ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP