Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫ് രാഷ്ട്രങ്ങളിലെ സമസ്ത മദ്‌റസാ പൊതുപരീക്ഷ വെള്ളി, ശനി ദിവസങ്ങളിൽ ബഹ്‌റൈനിൽ ഒരുക്കങ്ങൾ പൂർണ്ണം

ഗൾഫ് രാഷ്ട്രങ്ങളിലെ സമസ്ത മദ്‌റസാ പൊതുപരീക്ഷ വെള്ളി, ശനി ദിവസങ്ങളിൽ ബഹ്‌റൈനിൽ ഒരുക്കങ്ങൾ പൂർണ്ണം

മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സമസ്ത മദ്‌റസകളിലെ 5, 7, 10,പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള പൊതുപരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു.

കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കർണ്ണാടക, അന്തമാൻ, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, ഖത്തർ, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6994 സെന്ററുകളാണ് പൊതുപരീക്ഷനടക്കുന്നത്.

ഇതിൽ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന മദ്‌റസകളിൽ വെള്ളി, ശനി ദിവസങ്ങളിലായാണ് പൊതു പരീക്ഷകൾ നടക്കുക.

ബഹ്റൈനിലെ വിവിധ മദ്‌റസകളിൽ നിന്നും പൊതുപരീക്ഷക്കിരിക്കുന്ന വിദ്യാർത്ഥികളെ ഒറ്റ സെന്ററിലാണ് ഇത്തവണ പരീക്ഷക്കിരുത്തുന്നത്. ഇതിനായി വിപുലമായ പരീക്ഷാ ഹാൾ മനാമ ഗോൾഡ്‌സിറ്റിയിലെ സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാനത്ത് സജ്ജീകരിച്ചതായി ബഹ്റൈൻ റൈയ് ഞ്ച് പൊതു പരീക്ഷാ സൂപ്രണ്ട് അറിയിച്ചു.

കൂടാതെ, വിവിധ മദ്‌റസാ ചുമതലകളുള്ള സൂപ്പർവൈസർമാരായി ഹംസ അൻവരി, മൻസൂർ ബാഖവി, സയ്യിദ് യാസർ ജിഫ്രി തങ്ങൾ,ഹാഫിള് ശറഫുദ്ധീൻ, സൈദുമുഹമ്മദ് വഹബി, അബ്ദുറഊഫ് ഫൈസി, റബീഅ് ഫൈസി, അബ്ദുറസാഖ് നദ് വി, എന്നിവരെ നിയമിച്ചതായും പരീക്ഷാ സൂപ്രണ്ട് അശ്‌റഫ് അൻവരി ചേലക്കര അറിയിച്ചു.

സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീന്റെ ബഹ്റൈൻ ഘടകത്തിനാണ് ബഹ്റൈനിലെ പൊതുപരീക്ഷരീക്ഷാ ചുമതല. ഏകീകൃത പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി എല്ലാവരും സഹകരിക്കണമെന്ന് സൂപ്രവൈസർ അഭ്യർത്ഥിച്ചു.
ഈ വർഷം ആകെ 2,41,805 കുട്ടികളാണ് പൊതുപരീക്ഷ എഴുതുന്നത്. ഏപ്രിൽ 25 മുതൽ കേരളത്തിൽ വെച്ച് കേന്ദ്രീകൃത മൂല്യനിർണയം നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP