Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീലങ്കൻ ഫുഡ്‌ഫെസ്റ്റിവൽ നാളെ ആംദുലസ് ഗാർഡനിൽ; വിവിധ രാജ്യങ്ങളുടെ പാചക കലയുടെ വേദി ആസ്വദിക്കാൻ അവസരം

ശ്രീലങ്കൻ ഫുഡ്‌ഫെസ്റ്റിവൽ നാളെ ആംദുലസ് ഗാർഡനിൽ; വിവിധ രാജ്യങ്ങളുടെ പാചക കലയുടെ വേദി ആസ്വദിക്കാൻ അവസരം

 

ശ്രീലങ്കയുടെ 71 ആമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ രാജ്യങ്ങളുടെ വിഭവ സമൃദമായ ഫുഡ്ഫെസ്റ്റിവലോടെ 2019 ഫെബ്രുവരി 8 തിയതി വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ 10 മണിവരെ ആംദുലസ് ഗാർഡനിൽ ആഘോഷിക്കുന്നു.

എല്ലാവർഷങ്ങളിലും നടത്താറുള്ള ആഘോഷപരിപാടി ഈ വർഷവും 25 ലധികം സ്റ്റാളുകളിലായി ഇവിടെ ഒരുക്കും. ശ്രീലങ്കൻ ഭക്ഷണങ്ങളോടൊപ്പം ഇന്ത്യ, നേപ്പാൾ, ഫിലിപ്പൈൻസ്, കെനിയ, റഷ്യ, തായ്ലന്റ്, ചൈന, എത്യോപ്പ്യ തുടങ്ങി വിവിധ രാജ്യങ്ങളുടെ പാചക കലയുടെ വേദിയാകും ഈ പരിപാടി.

കുട്ടികൾക്കുള്ള ഗെയിമുകൾ, ക്വിസ് മൽസരങ്ങൾ, റഫിൾസ്, മെഡിക്കൽ ക്യാമ്പ് തുടങ്ങി വിവിധ കലാകായിക പരിപാടികൾക്ക് കൂടി വേദിയൊരുക്കുന്നു ഈ ദിനം. സ്വാതന്ത്ര്യ ദിനത്തിൽ പരസ്പര സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ബഹ്റൈനിലെയും വിവിധ ദേശങ്ങളിലെയും ജനങ്ങളുമൊത്ത് പങ്ക് വെക്കുകയെന്ന ഉദ്ദേശലക്ഷ്യമാണ് സംഘാടകർ മുന്നോട്ട് വെക്കുന്നത്.

അംബാസഡർമ്മാർ, മതപുരോഹിതന്മാർ, രാഷ്ട്രീയ സാമൂഹിക സന്നദ്ദ പ്രവർത്തകർ തുടങ്ങി വിവിധ വ്യക്തിത്വങ്ങൾ ഫെസ്റ്റിവലിൽ പങ്കെടുക്കും. ഏവരെയും ശ്രീലങ്കൻ ഫുഡ്‌ഫെസ്റ്റിവലിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP