കുടുംബത്തെ അനാഥമാക്കി കൊണ്ട് മരണത്തിന് കീഴടങ്ങിയ നാസ്സറിന്റെ കുടുംബത്തിന് സഹായധനം കൈമാറി ബഹ്‌റിനിലെ നാട്ടുകാരുടെ കൂട്ടായ്മ
September 04, 2018 | 03:02 PM IST | Permalink

സ്വന്തം ലേഖകൻ
മുന്ന് ലക്ഷത്തോളം രൂപയുടെ കടബാധ്യത തീർക്കാനും മുന്ന് പെണ്മക്കളുടെ നല്ല ഭാവിയും സ്വപ്നം കണ്ടാണ് ആലപ്പുഴ, നൂറനാട് സ്വദേശിയായ നാസ്സർ രണ്ട് വർഷം മുമ്പ് ബഹ്റൈനിലെ ഒരു ക്ലീനിങ് കമ്പനിയിൽ ജോലി ആരംഭിച്ചത്. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്, കുടുംബത്തെ അനാഥമാക്കിക്കൊണ്ട് കഴിഞ്ഞ മാസമാണ് ബഹ്റൈനിൽ വച്ച് മരണപ്പെട്ടത്.
പഠനത്തിൽ മിടുക്കരായ മക്കളുടെ തുടർപഠനം പോലും അനിശ്ചിതാവസ്ഥയിൽ ആയതറിഞ്ഞ ബഹ്റൈനിലെ നല്ലവരായ നാട്ടുകാർ പ്രാദേശിക കൂട്ടായ്മ രൂപീകരിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ മുന്നിട്ട് ഇറങ്ങുകയും ആയിരുന്നു. ബഹ്റൈനിലെ നൂറനാട്, പാലമേൽ, താമരക്കുളം, ചുനക്കര പഞ്ചായത്തു നിവാസികൾ ചേർന്ന് 2,20,135.00 (രണ്ട് ലക്ഷത്തി ഇരുപത്തിനായിരത്തി ഒരുന്നൂറ്റി മുപ്പത്തിയഞ്ചു) രൂപയാണ് നാസ്സർ ചാരിറ്റിക്കു വേണ്ടി സമാഹരിച്ചത്.
തുക ആലപ്പുഴ ജില്ല പഞ്ചായത്ത് മെമ്പർ വിശ്വൻ പടനിലം, ഭരണിക്കാവ് ബ്ലോക്ക് മെമ്പർ പഞ്ചായത്ത് പി പി കോശി, സാമൂഹിക പ്രവർത്തകൻ കെ ആർ നായർ,സുരേഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നൂറനാട് സബ് ഇൻസ്പെക്ടർ V ബിജു, കെ. ഇ സലിം റാവുത്തർ എന്നിവർ ചേർന്ന് നാസ്സറിന്റെ കുടുംബത്തിനു കൈമാറി. തുടർന്നും ഇതേ കൂട്ടായ്മ തുടർന്ന് കൊണ്ട് പോകുവാനും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്ത, അശോകൻ താമരക്കുളം, സിബിൻ സലിം, സുഭാഷ്, എബി ജോർജ്, ഗിരീഷ്, പ്രദീപ്, പ്രകാശ്, പ്രമോദ്, സന്തോഷ് വർഗീസ് എന്നിവർ അറിയിച്ചു.

Readers Comments
More News in this category
