Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈൻ എസ് കെ എസ് എസ് എഫ് 'തൻബീഹ്' പ്രോഗ്രാമിന് തുടക്കമായി

ബഹ്‌റൈൻ എസ് കെ എസ് എസ് എഫ് 'തൻബീഹ്' പ്രോഗ്രാമിന് തുടക്കമായി

മനാമ: എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന തൻബീഹ് എൻലൈറ്റിങ് പ്രോഗ്രാമിന് തുടക്കമായി. മാസം തോറും ബഹ്‌റൈനിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തകരെ സംഘടിപ്പിച്ച് വിവിധ വിഷയങ്ങളിലുള്ള പഠന ക്ലാസ്സുകൾ ഉൾപ്പെടുത്തിയതാണ് തന്ബീഹ് പ്രോഗ്രാം.

പ്രഥമ പഠന ക്ലാസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം മനാമയിൽ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ നിർവ്വഹിച്ചു.അറിവ് നേടി വിനയവും സേവനവും കൈമുതലാക്കി മത പ്രബോധന മേഖലയിൽ യുവാക്കൾ കർമ്മ നിരതരാവണമെന്നും സമസ്തക്ക് കരുത്ത് പകരണമെന്നും തങ്ങൾ ഓർമ്മിപ്പിച്ചു.

തുടർന്ന് ഉസ്താദ് സകരിയ്യ ദാരിമി കാക്കടവ് 'ഇസ്ലാമിക സംഘാടകൻ' എന്ന വിഷയത്തിൽ പഠനക്ലാസ് നടത്തി.ചടങ്ങിൽ സമസ്ത പൊതുപരീക്ഷയിൽ ബഹ്‌റൈൻ റെയ്ഞ്ചിൽ നിന്നും കൂടുതൽ മാർക്ക് വാങ്ങിയവരെ അനുമോദിച്ചു.

എ.കെ ആരിഫ് സാഹിബ് മഞ്ചേശ്വരം, അശ്‌റഫ് അൻവരി ചേലക്കര, റഈസ് അസ് ലഹി, എസ് എം അബ്ദുൽ വാഹിദ് , ശഹീർ കാട്ടാമ്പള്ളി, ആബിദ് ദാരിമി, ഖാസിം റഹ് മാനി, ശാഫി വേളം, ഇസ്മായീൽ പയ്യന്നൂർ എന്നിവർ പങ്കെടുത്തു. ഉസ്താദ് റബീഅ് ഫൈസി അമ്പലക്കടവ് അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും നവാസ് കുണ്ടറ നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP