Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈനിൽ ഹാർമോണിയസ് കേരള ആഘോഷരാവ് ചരിത്രമായി

ബഹ്‌റൈനിൽ ഹാർമോണിയസ് കേരള ആഘോഷരാവ് ചരിത്രമായി

മനാമ: ബഹ്‌റൈൻ ഈസ ടൗണിലെ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ഹാർമോണിയസ് കേരള പ്രവാസി ചരിത്രത്തിലെ ഉജ്ജ്വല ഏടായി. മെഗാഷോയുടെ ഉദ്ഘാടനം കാപ്പിറ്റൽ മുൻസിപ്പൽ കൗൺസിൽ ചെയർമാൻ സാലിഹ് ത്വാഹിർ മുഹമ്മദ് തറാദ നിർവഹിച്ചു.

ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ രക്ഷാധികാരത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ അൽ അയാം പബ്ലിഷിങ് മാനേജർ അൽ അഹ്ദി, കാപ്പിറ്റൽ മുൻസിപ്പൽ കൗൺസിൽ അംഗം ലുലുവ അൽ മുത്തലിഖ് അൽ മജ്‌ലിസ്, ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രേണു യാദവ്, കിംസ് ബഹ്‌റൈൻ ലീഗൽ ആൻഡ് ഫിനാൻസ് മാനേജർ മുഹമ്മദ് ഖസീൽ, ക്യു ഡവലപ്പേഴ്‌സ് ഡയറക്ടർ ഷഫീഖ്, ഡബിൾ ഹോഴ്‌സ് ബ്രാൻഡ് മാനേജർ നിഖിൽ തോമസ്, വൈ.കെ അൽ മൊയ്യദ് ആൻഡ് സൺസ് സീനിയർ മാനേജർ രഞ്ചിത് നായർ, വിവ ടെലിേകാം സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂേട്ടഴ്‌സ് മാനേജർ സലീം പ്ലാക്കുനിയിൽ, ഹോട്ട്പാക്ക് ഓപറേഷൻസ് ഡയറക്ടർ മിഖായേൽ േജാൺ, അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ വർഗീസ് കുര്യൻ, ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപവാല, ഗൾഫ് മാധ്യമം ബഹ്‌റൈൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഗൾഫ് മാധ്യമം, മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ.ഹംസ അബ്ബാസ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടന ചടങ്ങിന് മുമ്പായി ബഹ്‌റൈൻ, ഇന്ത്യ ദേശീയഗാനാലാപനം നടന്നു. പരിപാടിയിൽ ഗൾഫ് മാധ്യമം ജനറൽ മാനേജർ മാർക്കറ്റിങ് ജനറൽ മാജേനർ കെ.മുഹമ്മദ് റഫീഖ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സക്കറിയ മുഹമ്മദ്, ബഹ്‌റൈൻ റസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP