Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴക്കെടുതിയിൽ ജീവഹാനി സംഭവിച്ച അനീഷിന്റെ കുടുംബത്തിന് സാന്ത്വനമേകി'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'

മഴക്കെടുതിയിൽ ജീവഹാനി സംഭവിച്ച അനീഷിന്റെ കുടുംബത്തിന് സാന്ത്വനമേകി'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയകൂട്ടായ്മയായ 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ'ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നടത്തി വരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായിമഴക്കെടുതിയിൽ ജീവഹാനി സംഭവിച്ച കുറ്റ്യാടി വേളം കൂളിക്കുന്ന്? നടുക്കണ്ടിമീത്തൽ അനീഷി?ന്റെ നിരാലംബരായ കുടുംബത്തിനാണ് 'പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ' അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുക സഹായ ധനമായി കൈമാറിയത്.

പാചകത്തൊഴിലാളിയായ അനീഷ്? പ്രളയം രൂക്ഷമായ ഓഗസ്റ്റ് പത്തിനാണ് വേളം തായനപ്പാറ വയലിൽ മുങ്ങിമരിച്ചത്.ഇതോടെ പറക്കമുറ്റാത്ത രണ്ട്? കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തി?ന്റെ ഏക അത്താണിയാണ്? ഇല്ലാതായത്.പാചകജോലിയിൽ നിന്ന്? ലഭിച്ച ചെറിയ വരുമാനം കൊണ്ടാണ്? അനീഷി?ന്റെ കുടുംബം കഴിഞ്ഞിരുന്നത്.

ഓലയും, ടാർപോളിൻ ഷീറ്റുമിട്ട് മേൽക്കൂര മറച്ച വീടെന്ന് വിളിക്കാൻ കഴിയാത്ത കൂരയിൽ അഞ്ചും മൂന്നും വയസുള്ള മക്കളുമായി ഭാര്യയും ഇവർക്ക്? പുറമെ പ്രായമേറിയ മാതാപിതാക്കളും കഴിയുന്നത്. ഇവരുടെ ഏക ആശ്രയമായിരുന്നു അനീഷ്.അടച്ചുറപ്പുള്ള വീടെന്ന സ്വപ്?നവും ബാക്കിവച്ചാണ് അനീഷ് യാത്രയായത്.

അംഗങ്ങളുടെ സഹായത്തോടെ സ്വരൂപിച്ച സഹായ ധനംകഴിഞ്ഞ ദിവസം വേളത്ത് വെച്ച് 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' രക്ഷാധികാരി ആർ.പവിത്രൻ ,ജനറൽസെക്രട്ടറി എ.സി.എ ബക്കർ എന്നിവർ ചേർന്ന് അനീഷ് കുടുംബ സഹായസമിതി ട്രഷറർ പി.കെ ബഷീർ മാസ്റ്റർക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം എം.ഷിജിന , അനീഷ് കുടുംബ സഹായസമിതി ഭാരവാഹികളായ കരീം മാസ്റ്റർ , കെ.കെ മനോജ് എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP