Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമസ്ത ബഹ്‌റൈൻ ഹിദ്ദ് അൻവാറുൽ ഇസ്ലാം മദ്‌റസ പ്രവേശനോൽസവം സംഘടിപ്പിച്ചു

സമസ്ത ബഹ്‌റൈൻ ഹിദ്ദ് അൻവാറുൽ ഇസ്ലാം മദ്‌റസ പ്രവേശനോൽസവം സംഘടിപ്പിച്ചു

മനാമ: സമസ്ത ബഹ്‌റൈൻ കേന്ദ്ര കമ്മറ്റിക്കു കീഴിൽ ഹിദ്ദിൽ പ്രവർത്തിക്കുന്ന അൻവാറുൽ ഇസ്ലാം മദ്രസ്സ റമളാൻ അവധിക്കു ശേഷം പ്രവേശനോൽസവത്തോടെ പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടന്നു. പ്രവേശനോൽസവം പി വി ഇസ്സുദ്ദീന്റെ അദ്ധ്യക്ഷതയിൽ സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ ഉൽഘാടനം ചെയ്തു.

പുതിയ കാലത്ത് മത പഠനത്തിന്റെയും ആത്മീയതയുടെയും അനിവാര്യതയും ന്യൂജനറേഷനിലെ മക്കളുടെ കാര്യത്തിൽ രക്ഷിതാക്കൾ കാണിക്കേണ്ട ജാഗ്രതയും അദ്ദേഹം ഓർമ്മപ്പെടുത്തി.

ഫായിസ് കണ്ണൂർ, ഫാസിൽ സോളാർ , സലീം നടുവണ്ണൂർ എന്നിവർ ആശംസകൾ നേർന്നു. ഷഹീം ദാരിമി സ്വാഗതവും , റഷീദ് മദീന നന്ദിയും പറഞ്ഞു.ചടങ്ങിനു ഇബ്രാഹിം ഹസ്സൻ പുറക്കാട്ടീരി,ഹാരിസ് വടകര,റഫീഖ് കണ്ണൂർ , അബ്ദുള്ള എന്നിവർ നേത്രത്വം നൽകി.

സമസ്തയുടെ കീഴിൽ കേന്ദ്രീകൃത സിലബസായതിനാൽ നാട്ടിൽ നിന്നെത്തുന്ന കുട്ടികൾക്കും ഇവിടെ പ്രവേശനം നേടാനുള്ള സൗകര്യമുണ്ട്. പുതിയ അഡ്‌മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പറുകൾ..00973- 39357677,33910890

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP