Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോപ്പ് ബഹ്‌റൈന് പുതിയ സാരഥികൾ; ജയേഷ് കുറുപ്പ് പ്രസിഡന്റ്

ഹോപ്പ് ബഹ്‌റൈന് പുതിയ സാരഥികൾ; ജയേഷ് കുറുപ്പ് പ്രസിഡന്റ്

സ്വന്തം ലേഖകൻ

ഹോപ്പ് /പ്രതീക്ഷ ബഹ്‌റിന്റെ വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സൽമാബാദിലുള്ള റൂബി റെസ്റ്റോറന്റിൽ വെച്ച് നടന്നു. പ്രസിഡന്റ്. ജെറിൻ അധ്യക്ഷത വഹിച്ച യോഗം ഹോപ്പ് ബഹ്റൈൻ രക്ഷാധികാരി കെ. ആർ. നായർ ഉത്ഘാടനം ചെയ്തു.സെക്രട്ടറി ശ്രീ.അൻസാർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ട്രെഷറർ മനോജ് കഴിഞ്ഞ ഒരു വർഷത്തെ വരവ്, ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

രക്ഷാധികാരി നിസാർ കൊല്ലം മുഖ്യ വരണാധികാരിയായ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2020 ലെ പ്രതീക്ഷയുടെ പ്രവർത്തനങ്ങൾക്കായി ജയേഷ് കുറുപ്പ് പ്രെസിഡന്റും ജോഷി നെടുവേലിൽ ജനറൽ സെക്രെട്ടറിയും ആയുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു.

ട്രെഷറർ :- റംഷാദ് എ. കെ

വൈസ് പ്രസിഡന്റ് :- ഷിജു സി. പി
ജോയിൻ സെക്രെട്ടറി :- ലിജോ വർഗ്ഗീസ് & പ്രിന്റു ഡെല്ലിസ്
അസിസ്റ്റന്റ് ട്രെഷറർ :-ജാക്‌സ് മാത്യു

മീഡിയ കൺവീനഴ്സ് :- വിനു ക്രിസ്റ്റി ലിജോ, ഗിരീഷ് കുമാർ.
രക്ഷാധികാരികൾ :-K R നായർ, ചന്ദ്രൻ തിക്കോടി, നിസാർ കൊല്ലം, ഷബീർ, അശോകൻ താമരക്കുളം

യോഗത്തിൽ
ഫ്രാൻസിസ് കൈതാരം ചന്ദ്രൻ തിക്കോടി, സിബിൻ സലിം, ഷബീർ, സാബു ഷിബു പത്തനംതിട്ട അശോകൻ താമരക്കുളം, രാജൻ, അഷ്‌കർ പൂഴിത്തല വിനു ക്രിസ്റ്റി മുജീബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇനിയും കൂടുതൽ സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും പ്രതീക്ഷയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ
ജയേഷ് കുറുപ്പ് -39889317
ജോഷി നെടുവേലിൽ -35356757
എന്നിവരുമായി ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP