Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഐ.സി.എഫ് സംഘടിപ്പിച്ച ദേശ രക്ഷാ സംഗമം ശ്രദ്ധേയമായി

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഐ.സി.എഫ് സംഘടിപ്പിച്ച ദേശ രക്ഷാ സംഗമം ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഐ.സി.എഫ് സംഘടിപ്പിച്ച ദേശ രക്ഷാ സംഗമം ശ്രദ്ധേയമായി. പൗരന്റെയും രാജ്യത്തിന്റെയും പുരോഗമനപരമായ മുന്നേറ്റങ്ങൾക്ക് പ്രാധാന്യം നൽകാതെ വർഗ്ഗീയമായ ചേരിതിരിവുകൾ ഉണ്ടായേക്കാവുന്ന തരത്തിൽ നിയമനിർമ്മാണം നടത്തി, ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വമെന്ന മഹനീയ പൈതൃകത്തിനു വെല്ലുവിളിയായി ഭരണകൂടം മാറുമ്പോൾ, ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള രക്തരഹിത വിപ്ലവങ്ങളെ മാതൃകയാക്കി, മതേതര ജനാധിപത്യ വിശ്വാസികളുടെ ഐക്യപ്പെടലുകൾ സൃഷ്ടിച്ചെടുക്കേണ്ടതുണ്ടെന്ന് ദേശ രക്ഷാ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

മനാമ സുന്നി സെന്ററിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫിയുടെ അദധ്യക്ഷതയിൽ നടന്ന പരിപാടിരാജീവ് വെള്ളിക്കോത്ത് (4pm ന്യൂസ് )ഉത്ഘാടനം ചെയ്തു. ബിനു കുന്നന്താനം(ഒ.ഐ.സി.സി), സിറാജ് പള്ളിക്കര (മീഡിയ വൺ)അഡ്വ. എം.സി അബ്ദുൽ കരീം (ഐ.സി.എഫ്), അബ്ദുറഹീം സഖാഫി വരവൂർ(ആർ.എസ്.സി) തുടങ്ങിയവർ സംസാരിച്ചു. റഫീഖ് മാസ്റ്റർ നരിപ്പറ്റ സ്വാഗതവും അഷ്റഫ് ഇഞ്ചിക്കൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP