Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്റൈൻ ഐ സി എഫിന് പുതിയ സാരഥികൾ; കെ.സി. സൈനുദ്ധീൻ സഖാഫി പ്രസിഡന്റ്

ബഹ്റൈൻ ഐ സി എഫിന് പുതിയ സാരഥികൾ; കെ.സി. സൈനുദ്ധീൻ സഖാഫി പ്രസിഡന്റ്

സ്വന്തം ലേഖകൻ

മനാമ: കെ.സി. സൈനുദ്ധീൻ സഖാഫി പ്രസിഡന്റും എം.സി. അബ്ദുൽ കരീം ജനറൽ സെക്രട്ടറിയും കെ.പി. മുസ്തഫ ഹാജി ഫിനാൻസ് സെക്രട്ടറിയുമായി ഐ സി എഫ് ബഹ്റൈൻ നാഷണൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

വൈസ് പ്രിസിഡന്റുമാരായി അബൂബക്കർ ലത്തീഫി (സംഘടന), സുലൈമാൻ ഹാജി (ക്ഷേമം), ഉസ്മാൻ സഖാഫി (ദഅവ), മമ്മുട്ടി മുസ്ലിയാർ (എഡ്യൂക്കേഷൻ), വി.പി.കെ. അബൂബക്കർ ഹാജി (സർവീസ്), അബ്ദുൽ സലാം മുസ്ല്യാർ (അഡ്‌മിൻ & പി.ആർ), അബ്ദുൽ ഹകീം സഖാഫി (പബ്‌ളിക്കേഷൻ) എന്നിവരും സെക്രട്ടറിമാരായി അബ്ദുൽ റഹീം (സംഘടനാ), ഷമീർ പന്നൂർ (ക്ഷേമം), ശിഹാബുദ്ധീൻ സിദ്ദീഖി (ദഅവ), റഫീഖ് ലതീഫി (എഡ്യൂക്കേഷൻ), അഷ്റഫ് ഇഞ്ചിക്കൽ (സർവീസ്), ശംസുദ്ധീൻ പൂക്കയിൽ (അഡ്‌മിൻ), സിയാദ് വളപട്ടണം (പബ്ലിക്കേഷൻ) എന്നിവരും തിരഞെടുക്കപ്പെട്ടു.

പാക്കിസ്ഥാൻ ക്ലബ്ബിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം അബൂബക്കർ ലത്തീഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് സംസ്ഥാന സമിതി അംഗം പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. വകുപ്പ് സെക്രട്ടറിമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസർ ആയെത്തിയ ഐ സി എഫ് ഗൾഫ് കൗൺസിൽ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മമ്പാട് (ദുബൈ) പുനഃസംഘടന നടപടികൾക്ക് നേതൃത്വം നൽകി. കെ.എസ്. മുഹമ്മദ് സഖാഫി വയനാട്, അബ്ദുൽ കരീം ഹാജി തളങ്കര (ദുബൈ), അഷ്‌കർ പൂഴിത്തല എന്നിവർ ആശംസകൾ നേർന്നു. എട്ടു സെൻട്രലുകളിൽ നിന്നായി എൺപതോളം പേർ പങ്കെടുത്തു. എം.സി. അബ്ദുൽ കരീം സ്വഗതവും അബ്ദുൽ റഹീം നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP