Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരുന്നാൾ ദിനത്തിലും ആശ്വാസമായി ഐ സി എഫ് ഭക്ഷണ വിതരണം

പെരുന്നാൾ ദിനത്തിലും ആശ്വാസമായി ഐ സി എഫ് ഭക്ഷണ വിതരണം

സ്വന്തം ലേഖകൻ

മനാമ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ സി എഫ് നടത്തിക്കൊണ്ടിരിക്കുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ചെറിയ പെരുന്നാൾ ദിനത്തിൽ ഭക്ഷണവും ഫ്രൂട്ട്‌സും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു ഐ സി എഫ് മനാമ സെൻട്രൽ കമ്മറ്റിയുടെ കീഴിൽ സകയ്യ റസ്റ്റോറന്റ്, ഫുഡ് സിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈദ് ഗിഫ്റ്റ് എന്ന പേരിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തത്. മുന്നൂറ് കിറ്റുകളാണ് മനാമയുടെ വിവിധ ഭാഗങ്ങളിൽ കഷ്ടത അനുഭവിക്കുന്ന ആളുകളുടെ റൂമുകളിൽ എത്തിച്ചു നൽകിയത്. ഐ സി എഫ് സാന്ത്വനം വളണ്ടിയർ ക്യാപ്റ്റൻ സലാം പെരുവയലിന്റെ നേതൃത്വത്തിൽ ഷംസു മാമ്പ, ഹംസ മഞ്ചേശ്വരം, അബ്ദുള്ള, അസീസ് ചെറൂമ്പ,ഹാഷിം എന്നിവർ വിതരണത്തിൽ പങ്കാളികളായി. ഐസിഎഫ് നാഷണൽ നേതാക്കളായ വിപികെ അബൂബക്കർ ഹാജി, അഷ്റഫ് ഇഞ്ചിക്കൽ, ഷമീർ പന്നൂർ, ഷംസു പൂക്കയിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP