Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐമാക് ബഹ്റൈൻ ഒമ്പതാം വാർഷികാഘോഷവും അവാർഡ് വിതരണവും നാളെ;ഇരുന്നൂറോളം കുട്ടികളെ ആദരിക്കുന്നു

ഐമാക് ബഹ്റൈൻ ഒമ്പതാം വാർഷികാഘോഷവും അവാർഡ് വിതരണവും നാളെ;ഇരുന്നൂറോളം കുട്ടികളെ ആദരിക്കുന്നു

മനാമ : ബഹ്റൈനിലെ ഏറ്റവും വലിയ നൃത്ത സംഗീത കലാകേന്ദ്രമായ ഇന്ത്യൻ മ്യൂസിക് ആർട്‌സ് സെന്റർ (IMAC ) ന്റെ ഒമ്പതാം വാർഷികവും അവാർഡ് വിതരണവും ആദിലിയ ബാങ് സായ് തായ് ഹോട്ടലിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ഡിസംബർ 29 ന് രാത്രി 7 .30ന് ആണ് പരിപാടി. ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ തരംഗ് , കെ സി എ ടാലന്റ്, ബഹ്റൈൻ കേരളീയ സമാജം ബാലകലോത്സവം , കേരളാസോഷ്യൽ കൾചറൽ അസോസിയേഷൻ മന്ദാരപ്പൂക്കൾ , എന്നി മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിച്ച കുടികൾക്കുള്ള അവാർഡ് വിതരണവും ആദരിക്കുകയും ചെയ്യുന്നു എന്ന് ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വാർത്തകുറിപ്പിൽ അറിയിച്ചു.

ഐമാക് അദ്ധ്യാപകരായ പ്രശാന്ത് കെ , കലാമണ്ഡലം ആവണി അർജുൻ , സ്വാതി കൃഷ്ണ, ഷിബു , അജന്ത രാജു എന്നിവരുടെ ശിക്ഷണത്തിൽ വിവിധ മത്സരങ്ങളിലായി ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.പരിപാടി യുടെ ഭാഗമായി സിനിമാറ്റിക് , കഥക് , നാടോടി നൃത്തം , ഗാനമേള , ശാസ്ത്രീയ നൃത്തം എന്നിവ അരങ്ങേറും . ഇവിടെ പഠിക്കുന്ന കുടികൾക്കുവേണ്ടി പരിശീലനത്തിനായി മനാമ കേന്ദ്രത്തിൽ പുതിയ കൾച്ചറൽ ഹാൾസൗകര്യം ഉണ്ട് .ഈ വർഷം മുതൽ ഐമാക് ബ്രാൻഡ് അംബാസിഡർ ആയി ബഹ്റൈനി സ്വദേശിനിയും യോഗ തെറാപ്പിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഫാത്തിമ ആൽമൻസൂരി യോഗ ക്ളാസിനു നേതൃത്വം നൽകും.

ഇവിടെ താമസിക്കുന്ന വിദേശികളായ കുട്ടിക ൾക്കുവേണ്ടി തുടങ്ങിയ ഈ കലാകേന്ദ്രം ഇന്ന് നൂതനമായ മാറ്റങ്ങൾക്ക് വിധേയമാക്കികൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കലാപ്രവർത്തന പരിശീലനവും യോഗ , കൗൺസിലിങ് കുടി ഈവർഷം നാല് കേന്ദ്രങ്ങളിലായി തുടക്കം കുറിച്ചിരിക്കുകാണാനെന്നു ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. മനാമ , റിഫ , ബുദയ , എന്നിവക്ക് പുറമെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാലാമത് സെന്റർ മുഹറഖിൽ ആരംഭിച്ചു. എല്ലാ കോഴ്സുകൾക്കും പരിചയ സമ്പന്നരും യോഗ്യരുമായ പ്രൊഫഷണൽ അദ്ധ്യാപകരാണ് ക്ളാസുകൾക്കു നേതൃത്തം നൽകുന്നത് .ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക്
38094806, 38852397, 38095853 എന്നി നമ്പറുകളിൽ വിളിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP