Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ മ്യൂസിക് ആർട്‌സ് സെന്റർ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും 15 ന്

ഇന്ത്യൻ മ്യൂസിക് ആർട്‌സ് സെന്റർ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും 15 ന്

സ്വന്തം ലേഖകൻ

ഹറിനിലെ പ്രശസ്ത കലാകേന്ദ്രം ആയ ഇന്ത്യൻ മ്യൂസിക് ആർട്‌സ് സെന്റർ -ന്റെ Gufool, Bukuwara, East Riffa എന്നി സെന്ററുകളിൽ 45 ദിവസമായി നടന്നുവന്ന സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ഓഗസ്റ്റ് 15 -ന് വ്യാഴാഴ്ച രാത്രി 7.30ന് ബാങ് സായ് തായ് ഹാളിൽ വച്ച് നടക്കും എന്ന് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

സിനിമ നാടക സംവിധായകരും അഭിനേതാക്കളുമായ ജയ മേനോൻ, പ്രകാശ് വടകര എന്നിവർ മുഖ്യതിഥി കളായിരിക്കും. വിവിധ കോഴ്സുകളിൽ പരിശീലനം നേടിയ 150 -ഓളം കുട്ടികളുടെ കലാപ്രകടനങ്ങൾ ഫിനാലെയിൽ അവതരിപ്പിക്കും.

പ്രൊഫഷണൽ അദ്ധ്യാപകരാണ് സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, ഡ്രോയിങ്, കീബോർഡ്, യോഗ, അഭിനയം എന്നിവയിൽ പരിശീലനം നൽകിയത്. കൂടാതെ ബോളി ഫിറ്റ്‌നസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പിക്‌നിക് എന്നിവയും നടന്നു. എല്ലാകുട്ടികളെയും ആദരിക്കും.

സര്ഗാത്മ കലകളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി തുടർ പരിശീലനത്തിന് ഐമാക് -ന്റെ കേന്ദ്രങ്ങളിൽ തന്നെ പഠനം തുടരുവാനും സാധിക്കുന്നതാണ്.പോയ വർഷങ്ങളിൽ നിരവധി കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുകയും വിവിധ കോഴ്സുകളിലേക്ക് ചേക്കേറുകയുണ്ടായിട്ടുണ്ട് . ഇന്ത്യയിലെ വിവിധ ഇൻസ്റ്റിട്യൂട്ട് കളിൽ പ്രവർത്തിച്ച അദ്ധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നല്കികൊണ്ടിരിക്കുന്നത്.

ഐമാക് -ന്റെ ഈസ്‌റ് റിഫ , ബുക്വാര, മനാമ, മുഹറഖ് എന്നി സെന്ററുകളിൽ വൈകിട്ട് 4 മണിമുതൽ രാത്രി 9 വരെയാണ് റെഗുലർ ക്ളാസുകൾ നടക്കുന്നത് എന്ന് ഐമാക് പ്രിൻസിപ്പൽശ്രീ. സുധി പുത്തൻവേലിക്കര പറഞ്ഞു. Gufool: 38096845, Bukuwara: 38094806, East Riffa: 39011324, Muharaq: 38852397

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP