Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിങ്ങൾക്ക് ഉപയോഗം കഴിഞ്ഞ പുസ്തങ്ങൾ നശിപ്പിച്ച് കളയാറുണ്ടോ? എങ്കിൽ ഇനി ഇൻഡക്‌സിനെ സമീപിക്കാം

പയോഗിച്ച ടെക്‌സ് പുസ്തകങ്ങൾ ഗൈഡുകൾ ചോദ്യപേപ്പറുകൾ എന്നിവ ശേഖരിച്ച് ആവശ്യമുള്ളവർക്ക് അവ വിതരണം ചെയ്യുക എന്ന ഒരു പദ്ധതി രൂപം കൊടുത്തിരിക്കുകയാണ് ഇന്ത്യൻ എക്‌സ്പാട്രിയേറ്റ് (ഇൻഡക്‌സ്) എന്ന സംഘടന.

പലപ്പോഴും ഉപയോഗിച്ച പുസ്തകങ്ങൾ നശിപ്പിക്കുന്ന രീതിയുണ്ട്. അത് നമ്മുടെ പ്രകൃതിക്കു പോലും ദോഷകരമായാണ് ബാധിക്കുന്നത്. ഒരു സെറ്റ് പുസ്തകങ്ങൾ ഉണ്ടാക്കുവാനായി ഒന്നിൽ കൂടുതൽ മരങ്ങൾ ആവശ്യമായി വരുന്നു. ഉപയോഗപ്രദമായ പഴയ പുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെ മരങ്ങളെ സംരക്ഷിക്കുകയും അത് വഴി പ്രകൃതിയെയും നമ്മെ തന്നെയും രക്ഷിക്കുയാണ് ചെയ്യുന്നത്.

വരൾച്ച ലോകം മുഴുവനും ഒരു ഭീഷണിയായി നില നിൽക്കുന്ന വർത്തമാന കാലത്ത് തന്നാൽ കഴിയുന്ന രീതിയിൽ പ്രകൃതിയെ സംരക്ഷിക്കാൻ നമ്മുടെ കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുക എന്ന താല്പര്യം കൂടിയുണ്ട് ഈ സംരംഭത്തിന് പിന്നിൽ. കൂടാതെ അദ്ധ്യയന വർഷാരംഭത്തിൽ ഭാരിച്ച ചെലവ് വഹിക്കേണ്ടിവരുന്ന രക്ഷിതാക്കൾക്ക് തീർച്ചയായും ഇതൊരു കൈ താങ്ങാവും എന്നും കരുതുന്നു ഞങ്ങൾ.

ബഹ്‌റൈനിലെ മുഴുവൻ മത സാമൂഹ്യ സാംസ്‌കാരിക സംഘടനകളുമായും പൊതുപ്രവർത്തകരുമായും സഹകരിച്ചു ഒരു വിശാലാടിസ്ഥാനത്തിലാണ് പുസ്തക ശേഖരണം നടത്തുവാൻ ശ്രമിക്കുന്നത്. ഇതിനോടകം തന്നെ നിരവധി സംഘടനകൾ ഇതുമായി സഹകരിക്കാൻ സ്വമേധയാ തയ്യാറായിട്ടുണ്ട്. ശേഖരിച്ച പുസ്തകങ്ങൾ തരം തിരിച്ചതിനു ശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്യുവാനും വിപുലമായൊരു രീതിയാണ് ഉദ്ദേശിക്കുന്നത്. പഴയ പുസ്തകങ്ങൾ നൽകുന്ന രക്ഷിതാക്കളിൽ തന്നെ പലർക്കും മറ്റു ക്‌ളാസുകളിലേത് വേണ്ടി വന്നേക്കാം. അവർക്കും പുസ്തകങ്ങൾ ആവശ്യമുള്ള മറ്റു രക്ഷിതാക്കളും അവരുടെ ആവശ്യാനുസരണം അവ വിതരണം ചെയ്യുവാനുമുള്ള വിശാലമായ സൗകര്യവും ഇൻഡക്‌സ് രൂപം നൽകുന്നുണ്ട്.

ഈ സംരംഭവുമായി സഹകരിക്കുന്ന എല്ലാ സംഘടനാ ആസ്ഥാനത്തും ഓരോ ബോക്‌സ് വെക്കുകയും പുസ്തകങ്ങൾ അതിൽ നിക്ഷേപിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യും. ഓരോ സംഘടനയിൽ നിന്നും ഒന്നോ രണ്ടോ കോർഡിനേറ്റർമാരെ ഈ സംരംഭത്തിന്റെ വിജയത്തിനായി നിയോഗിച്ചിട്ടുണ്ട്. ഈ മാസാവസാനം ഒന്നോ രണ്ടോ ദിസങ്ങളിലായി ഈ സംരംഭവുമായി സഹകരിക്കുന്ന ഏതെങ്കിലും ഒരു സംഘടനാ അംഗണത്തിൽ വെച്ച് ''പ്രകൃതിക്കും കുടുംബത്തിനും ഒരു കൈ താങ്ങ്'' എന്ന തലകെട്ടിൽ ഒരു പുസ്തക മേള നടത്തി ലഭിച്ച മുഴുവൻ പുസ്തകങ്ങളും മുൻകൂട്ടി ആവശ്യപ്പെടുന്ന രക്ഷിതാക്കൾക്ക് നൽകുന്നതാണ്.

ഇൻഡീൻ ക്ലബ് , ബഹ്‌റൈൻ കേരളീയ സമാജം,കെ എം സി സി, എൻ.എസ്.എസ് ,കേരള കാത്തലിക് അസോസിയേഷൻ, സീറോ മലബാർ സൊസൈറ്റി,ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ഒ ഐ സി സി, സംസ്‌കൃതി, ആ ആദ്മി പാർട്ടി കൂടായ്മ, തമിഴ് സംഘടന -(ടിസ്‌ക), വിവിധ മദ്രസ്സകൾ തുടങ്ങി നിരവധി സംഘടനകൾ ഇതിനോടകം തന്നെ ഈ സംരംഭവുമായി സഹകരിക്കുന്നുണ്ട്. ഇവിടെങ്ങളിലെല്ലാം തന്നെ പുസ്തക ശേഖരണത്തിനായുള്ള ബോക്‌സുകൾ വെക്കുന്നതാണ്. ഇനിയും ചില ചർച്ചുകൾ ,അമ്പലങ്ങൾ, അസോസിയേഷനുകൾ തുടങ്ങി സ്ഥലങ്ങളിൽ കൂടി ബോക്‌സ് വെക്കുവാനുള്ള സൗകര്യം വരും ദിവസങ്ങളിൽ തയ്യാറാക്കാവുന്നതാണ്.

ഈ സംരംഭവുമായി സഹകരിക്കുവാൻ താല്പര്യമുള്ളവരും പുസ്തകങ്ങൾ ആവശ്യമുള്ളവരും ഇൻഡക്‌സ് ബഹ്‌റൈൻ ഭാരവാഹികളായ സാനി പോൾ (39855197), അജി ഭാസി (38809471). ലത്തീഫ് ആയഞ്ചേരി (39605806) , അനീഷ് വർഗ്ഗീസ് (39899300) എന്നിവരെ ബന്ധപ്പെടേണ്ടതാണ്. [email protected] എന്ന ഇ-മെയിൽ വഴിയും ബന്ധപ്പെടാവുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP