Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യ ക്വിസ് ഫെബ്രുവരി ഒന്നിന്

ഇന്ത്യൻ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യ ക്വിസ് ഫെബ്രുവരി ഒന്നിന്

മനാമ : 70 മത് ഇന്ത്യൻ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജവും വേരിട്ടാസ് പബ്ലിക് റിലേഷൻസും ചേർന്ന് ബഹ്‌റൈൻ ഇന്ത്യ എഡ്യുക്കേഷൻ ആൻഡ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 'ഇന്ത്യ ക്വിസ് 2019' ഇന്ത്യൻ ക്വിസിന് പത്താമത് പതിപ്പാണ്. കേരളീയ സമാജം ഡൈമണ്ട് ജൂബിലി ഹാളിൽ ഫെബ്രുവരി ഒന്ന് വെള്ളിയാഴ്‌ച്ചയാണ് ക്വിസ് മത്സരം നടക്കുക.

ക്വിസ് മാസ്റ്റർ മുതിർന്ന ഐ എ എസ് ഓഫിസർ എ പി എം മുഹമ്മദ് ഹനീഷാണ് ക്വിസ് മത്സരം നിയന്ത്രിക്കുക.ഇന്ത്യയെയും ബഹ്‌റൈനെയും സംബന്ധിക്കുന്ന വിവരങ്ങളാകും ക്വിസിന്റെ വിഷയം. തെരഞ്ഞെടുക്കപ്പെടുന്ന 6 ടീമുകൾ ഫൈനൽ മത്സരത്തിലേക്ക് ഇടം നേടും.

ഒന്നാം സമ്മാനം നേടുന്നവർക്ക് റോളിങ് ട്രോഫി, മൂന്ന് വ്യക്തിഗത ട്രോഫികൾ എന്നിവ സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സമ്മാനം നേടുന്ന ടീമിന് വ്യക്തിഗത ട്രോഫി, സെർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവയും ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് https://form.jotform.me/9013540362244634057137,35944820, 33848999 എന്നീ നമ്പറിലും
[email protected] മേൽ വിലാസത്തിലും ബന്ധപ്പെടുക.

Participants can register using this link https://form.jotform.me/90135403622446

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP